Breaking

Friday, November 12, 2021

പെണ്‍കുട്ടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങള്‍ അയച്ചു, ഭീഷണി; രണ്ട് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കടകംപള്ളി ലക്ഷംവീട്ടിൽ അഖിൽ (22), മുട്ടത്തറ ശിവകൃപ വീട്ടിൽ സുജിത്ത് (29) എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റു ചെയ്തത്. ഒരുവാതിൽക്കോട്ട സ്വദേശിനിയായ പെൺകുട്ടിയുമായി വാട്ട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ വഴി പരിചയപ്പെട്ട പ്രതികൾ നിരന്തരം അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ പേട്ട പോലീസിൽ പരാതി നൽകി. ഒളിവിൽപ്പോയ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ. റിയാസ് രാജ, എസ്.ഐ.മാരായ രതീഷ്, സുനിൽ, സി.പി.ഒ.മാരായ രാജാറാം, ഷമി, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/31YZV9H
via IFTTT