കോട്ടയം: യൂറേഷ്യൻ ബ്ലാക്ക്ക്യാപ് എന്ന പക്ഷിയെ മൂന്നാറിൽ കണ്ടെത്തി. യൂറോപ്പ്, ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ കാണുന്ന ഇതിനെ മുമ്പ് ഇന്ത്യയിൽ കണ്ടതായി രേഖകളില്ല. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് റോഡിൽ പക്ഷിനിരീക്ഷകരായ അഡ്വ.കെ.ജി. അജയ് കുമാർ, ബാജി കുരുവിള എന്നിവരാണ് നവംബർ ആറിന് രാവിലെ ഇതിന്റെ ചിത്രമെടുത്തത്. ചിത്രം മറ്റ് പക്ഷിനിരീക്ഷകർക്ക് അയച്ചുനൽകി യൂറേഷ്യൻ ബ്ലാക്ക്ക്യാപ് തന്നെയെന്ന് ഉറപ്പിച്ചു. ഇ-ബേർഡ് എന്ന സൈറ്റിലും വിവരം പങ്കുവെച്ചു.കോട്ടയം ബാറിലെ അഭിഭാഷകനാണ് ദേവലോകം അശോക്ഭവനിൽ അജയ്കുമാർ. പുതുപ്പള്ളിയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയാണ് തേവരടിയിൽ ബാജികുരുവിള.കിഴക്കൻ യൂറോപ്പിൽനിന്ന് ആഫ്രിക്കയിലേക്ക് പറക്കുംവഴി പക്ഷി ഇന്ത്യയിൽ എത്തിയതാകാമെന്ന് ബേർഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ പ്രവീൺ ജയദേവൻ പറഞ്ഞു. Content Highlights: eurosian blackcap spotted in munnar; first time in india
from mathrubhumi.latestnews.rssfeed https://ift.tt/3D5f5rn
via
IFTTT