Breaking

Wednesday, November 10, 2021

ഇടംകൈ വലംകൈ ബൗളര്‍, ടി20യില്‍ നാല് മെയ്ഡന്‍ ഓവര്‍, ഹാട്രിക്, അക്ഷയ് കാര്‍നെവാര്‍ പ്രതിഭാസമാണ്

വിദർഭ: ട്വന്റി-20 ക്രിക്കറ്റിൽ അനുവദനീയമായ നാല് ഓവറുകളും മെയ്ഡനാക്കി ആദ്യം ചരിത്രം സൃഷ്ടിച്ചു. തൊട്ടടുത്തദിവസം ഹാട്രിക് അടക്കം നാലു വിക്കറ്റ്. ഇരുകൈകൊണ്ടും ബൗൾ ചെയ്യാനുള്ള കഴിവ്. രണ്ടേരണ്ടു ദിവസംകൊണ്ട് ക്രിക്കറ്റിൽ താരമായിരിക്കുകയാണ് വിദർഭ ബൗളർ അക്ഷയ് കാർനെവാർ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ തിങ്കളാഴ്ചയാണ് അക്ഷയ് പന്തുകൊണ്ട് ലോകറെക്കോഡിട്ടത്. മണിപ്പുരിനെതിരേ നാല് ഓവറും മെയ്ഡൻ എറിഞ്ഞു. ഒപ്പം രണ്ടു വിക്കറ്റും വീഴ്ത്തി. അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ ഇത്തരമൊരു നേട്ടം ആദ്യമാണ്. തൊട്ടടുത്തദിവസം 29-കാരൻ ബൗളർ സിക്കിമിനെയും ഞെട്ടിച്ചു. ഇത്തവണ ഹാട്രിക്. നാല് ഓവറിൽ അഞ്ചു റണ്ണിന് നാല് വിക്കറ്റ്. അതിൽ ഒരോവർ മെയ്ഡനും. സിക്കിമിന്റെ അജിത് കാർത്തിക്, നായകൻ ക്രാന്തി കുമാർ, വിക്കറ്റ് കീപ്പർ ആശിഷ് ഥാപ്പ എന്നിവരെയാണ് അക്ഷയ് തുടരെയുള്ള പന്തുകളിൽ വീഴ്ത്തിയത്. മണിപ്പുരിനെതിരായ മത്സരത്തിലാണ് താരം ഇരുകൈകൊണ്ട് പന്തെറിഞ്ഞത്. ഇടംകൈയൻ സ്പിന്നറായ അക്ഷയ് വലംകൈയൻ ഓഫ് സ്പിന്നും ചെയ്യും. ഇരുകൈകൊണ്ടും പന്തെറിയാൻ കഴിയുന്ന ബൗളർമാർ ക്രിക്കറ്റിൽ അപൂർവമാണ്. ആംബിഡെക്ട്രസ് ബൗളർമാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. പാകിസ്താന്റെ ഹനീഫ് മുഹമ്മദ്, ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്, ശ്രീലങ്കയുടെ ഹഷൻ തിലക്രത്ന എന്നിവർ അന്താരാഷ്ട്ര മത്സരത്തിൽ ഇരുകൈകൊണ്ടും പന്തെറിഞ്ഞിട്ടുണ്ട്. മണിപ്പുരിനെതിരേ 167 റൺസിനും സിക്കിമിനെതിരേ 130 റൺസിനും വിദർഭ ജയിച്ചു. Content Highlights: Akshay kanewar the man who bowls with both hands


from mathrubhumi.latestnews.rssfeed https://ift.tt/3bXzTFp
via IFTTT