Breaking

Saturday, November 6, 2021

മെട്രോനഗരങ്ങളിൽ ഇന്ധനവില കുറവ് ബെംഗളൂരുവിൽ; പെട്രോളിന് 13 രൂപയും ഡീസലിന് 19 രൂപയും കുറഞ്ഞു

ബെംഗളൂരു: രാജ്യത്തെ മെട്രോനഗരങ്ങളിൽ ഇന്ധനവില ഏറ്റവുംകുറവ് ബെംഗളൂരുവിൽ. വെള്ളിയാഴ്ച ബെംഗളൂരുവിൽ പെട്രോളിന് 100. 58 രൂപയും ഡീസലിന് 85.01 രൂപയുമായിരുന്നു വില. നഗരം - പെട്രോൾ - ഡീസർ ചെന്നൈ 101.51- 91.53 ഡൽഹി 103.97 - 86.67 കൊൽക്കത്ത 104.67 - 89.79 ഹൈദരാബാദ് 108.20 - 94.62 മുംബൈ 109.98 - 94.14 കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച്, പത്ത് രൂപ വീതം കുറച്ചതിന് പിന്നാലെ കർണാടക സർക്കാർ ഏഴു രൂപ സെയിൽസ് ടാക്സും കുറച്ചതിനാലാണ് ബെംഗളൂരുവിൽ വിലക്കുറവ്. ഫലത്തിൽ ബെംഗളൂരുവിൽ പെട്രോളിന് 13 രൂപ 35 പൈസയും ഡീസലിന് 19 രൂപ 47 പൈസയുമാണ് കുറഞ്ഞത്. ബുധനാഴ്ച ബെംഗളൂരുവിൽ പെട്രോളിന് 113 രൂപ 93 പൈസയും ഡീസലിന് 104 രൂപ 50 പൈസയുമായിരുന്നു. ബുധനാഴ്ച കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിനുപിന്നാലെ അർധരാത്രിയോടെയാണ് കർണാടകവും ഇന്ധനവില കുറച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3wylUzv
via IFTTT