ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ/ നിരീക്ഷണ വിഷയത്തിൽ പുതിയ വെളിപ്പെടുത്തൽ. സി.ബി.ഐ. മുൻമേധാവി അലോക് കുമാർ വർമയുടെ ഫോൺ നമ്പറുകളുംനിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതായാണ് റിപ്പോർട്ട്. സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മണിക്കൂറുകൾക്ക് പിന്നാലെ അലോക് വർമയുടെ പേരിലുള്ള ഫോൺ നമ്പറുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കാൻ ആരംഭിച്ചതായി ദ വയറിന്റെ റിപ്പോർട്ട് പറയുന്നു. 2018 ഒക്ടബോർ 23-നാണ് സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നമ്പറുകൾ നിരീക്ഷിക്കാൻ ആരംഭിക്കുകയായിരുന്നു. സർവീസ് അവസാനിപ്പിക്കാൻ മൂന്നുമാസം കൂടി ഉണ്ടായിരിക്കേയാണ് അലോകിനെ സ്ഥാനത്തുനിന്ന് നീക്കിയത്. അലോക് വർമയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്നു നമ്പറുകൾ നിരീക്ഷണത്തിനോ ചോർത്തലിനോ വിധേയമായിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന റിപ്പോർട്ടുകൾ സൂചിപ്പക്കുന്നത്. അലോക് വർമയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മകളുടെ ഭർത്താവിന്റെയും സ്വകാര്യ ടെലഫോൺ നമ്പറുകൾ നിരീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട എട്ട് നമ്പരുകളാണ് നിരീക്ഷണത്തിന് വിധേയമായത്. അന്ന് സി.ബി.ഐ. തലപ്പത്തുണ്ടായിരുന്ന രാകേഷ് അസ്താനയുടെയും എ.കെ. ശർമയുടെയും നമ്പറുകളും നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്നു. നിലവിൽ സി.ആർ.പി.എഫ്. മേധാവിയാണ് അസ്താന. ഇക്കൊല്ലം ആദ്യമാണ് ശർമ സി.ബി.ഐയിൽനിന്ന് വിരമിച്ചത്. content highlights:pegasus: cbi former chief alok varmas number also in the list
from mathrubhumi.latestnews.rssfeed https://ift.tt/3hZkwjm
via
IFTTT