ന്യൂഡൽഹി: പെഗാസസ് വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്. അനിൽ അംബാനി അടക്കമുള്ളവർ ഉപയോഗിച്ചിരുന്ന ഫോണുകളും ചോർത്തിയിരുന്നു എന്നാണ് വെളിപ്പെടുത്തൽ.അനിൽ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്പനിയുടെ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം തലവൻ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകൾ ചോർത്തിയെന്നും ദി വയർ റിപ്പോർട്ടു ചെയ്തു. റഫാൽ കരാർ അടക്കമുള്ളവയിൽ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സുപ്രധാന വെളിപ്പെടുത്തൽ. റഫാൽ നിർമാതാക്കളായ ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോർത്തി. റഫാൽ കരാറിനെ ശക്തമായ ന്യായീകരിച്ച് രംഗത്തെത്തിയതിലൂടെ മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയാണ് പോസിന. അനിൽ അംബാനി നിലവിൽ ഉപയോഗിക്കുന്ന നമ്പർ നിരീക്ഷിക്കപ്പെട്ടവയുടെ പട്ടികയിൽ ഉണ്ടോ എന്നകാര്യം വ്യക്തമല്ല. സാബ് ഇന്ത്യയുടെ മുൻ തലവൻ ഇന്ദ്രജിത്ത് സിയൽ, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാർ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 2018 നും 19 നും ഇടയിൽ വിവിധ കാലഘട്ടങ്ങളിലാണ് ഇവരുടെ ഫോണുകൾ ചോർത്തിയത്. Content Highlights:Pegasus: Anil Ambani and Dessault rep in the list
from mathrubhumi.latestnews.rssfeed https://ift.tt/3hX8vv3
via
IFTTT