Breaking

Sunday, July 25, 2021

തോക്ക് ലൈസന്‍സ് അഴിമതി, ജമ്മു കശ്മീര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ സിബിഐ വലയില്‍

ശ്രീനഗർ: ആയുധക്കച്ചവടക്കാരുമായി ചേർന്ന് ജമ്മു കശ്മീരിലെ നിരവധി ജില്ലാ മജിസ്ട്രേറ്റുമാർ അനധികൃത തോക്ക് ലൈസൻസുകൾ അനുവദിച്ചതായി സിബിഐ. 2012 മുതൽ ഇത്തരത്തിലുള്ള അഴിമതി നടന്നുവെന്നാണ് കണ്ടെത്തലുകൾ. ആയുധ ലൈസൻസ് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സിബിഐയുടെ കണ്ടെത്തലുകൾ. ജമ്മുകശ്മീരിൽ മാത്രം പണം കൈപറ്റി 2.78 ലക്ഷത്തിലധികം അനധികൃത തോക്ക് ലൈസൻസുകൾ ഇത്തരത്തിൽജില്ലാ മജിസ്ട്രേറ്റുമാർ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.തോക്കുമായി ബന്ധപ്പെട്ട ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആയുധ ലൈസൻസ് അഴിമതിയാണിതെന്നാണ് കരുതുന്നത്. ജമ്മു കശ്മീരിലെ ആയുധ ലൈസൻസ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ 40 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി സിബിഐ പ്രസ്താവനയിൽ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരായ ഷാഹിദ് ഇക്ബാൽ ചൗധരി, നീരജ് കുമാർ എന്നിവരുടെ വസതികളും റെയ്ഡ് നടത്തിയവയിൽഉൾപ്പെടും. ഗോത്രകാര്യ സെക്രട്ടറിയായ ചൗധരി ജമ്മു കശ്മീരിലെ ആറ് ജില്ലകളിൽ ജില്ലാ മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ വസതിയിൽ സിബിഐ നടത്തിയ തിരച്ചിലിൽ കുറ്റകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും എന്നാൽ ചില കേസുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജൻ അടക്കം കഴിഞ്ഞ വർഷം അറസ്റ്റിലായ രണ്ട് ഉന്നത ഉദ്യോഗസ്ഥർ ഇത്തരത്തിൽ വ്യാപകമായി ലൈസൻസ് അനുവദിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത് 2017ൽ രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് തോക്കുകൾക്ക് ലൈസൻസ് നൽകുന്നതിലെ അഴിമതി ആദ്യം കണ്ടെത്തിയത്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കരസേനാംഗങ്ങളുടെ പേരിൽ മൂവായിരത്തിലധികം ലൈസൻസുകൾ നൽകിയതായും എടിഎസ് കണ്ടെത്തിയിരുന്നു. content highlights:Biggest Arms Licence Scam, J&K District Magistrates In CBI Net


from mathrubhumi.latestnews.rssfeed https://ift.tt/2V7zQBF
via IFTTT