Breaking

Saturday, July 24, 2021

പരിയാരത്ത് വിദ്യാർഥിനികൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ചയാൾ അറസ്റ്റിൽ

സുനിൽ പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിന് സമീപത്തുനിന്ന് മെഡിക്കൽ വിദ്യാർഥിനികൾക്കുമുന്നിൽ നഗ്നത പ്രദർശിപ്പിച്ച കേസിൽ തളിപ്പറമ്പ് ചിറവക്ക് സ്വദേശി കുണ്ടത്തിൽ ഹൗസിൽ പി.എൻ.സുനിലിനെ (47) പരിയാരം പോലീസ് അറസ്റ്റു ചെയ്തു. മാസങ്ങൾക്കുമുമ്പ് പയ്യന്നൂരിലെ കല്യാണവീട്ടിൽ ആദ്യരാത്രിയിൽ നവദമ്പതിമാരുടെ കിടപ്പറയിൽ ഏണിവെച്ച് കയറി ഒളിച്ചിരുന്നത് ഇയാളാണെന്നും പോലീസ് പറഞ്ഞു. പരിയാരത്ത് വനിതാ ഹോസ്റ്റലിന് സമീപം ജൂൺ 24-ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് ഉടുമുണ്ട് പൊക്കി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. വിദ്യാർഥിനികൾ ബഹളം വെച്ചതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജ് അധികൃതർ പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബു, എസ്.ഐ. രൂപ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ, ഡിവൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ. എ.ജി.അബ്ദുൾ റൗഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണക്യാമറയിൽനിന്ന് പ്രതിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.


from mathrubhumi.latestnews.rssfeed https://ift.tt/3kQThcU
via IFTTT