ടോക്യോ: 2020 ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്. ശനിയാഴ്ച നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ യാങ് ക്വിയാനാണ് ചൈനയ്ക്കായി സ്വർണം നേടിയത്. 251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡോടെയാണ് താരത്തിന്റെ നേട്ടം. 251.1 പോയന്റോടെ റഷ്യൻ താരം ഗലാഷിന അനസ്താസിയ വെള്ളി മെഡൽ സ്വന്തമാക്കി. സ്വിറ്റ്സർലൻഡിന്റെ ക്രിസ്റ്റെൻ നിനയ്ക്കാണ് വെങ്കലം. ഈ ഇനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, ലോക റെക്കോഡ് നേടിയ അപൂർവി ചന്ദേല എന്നിവർ ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ പുറത്തായിരുന്നു. Content Highlights: Tokyo 2020 China s YANG Qian wins 1st gold medal in 10 m air rifle
from mathrubhumi.latestnews.rssfeed https://ift.tt/3y7iyTS
via
IFTTT