Breaking

Saturday, September 19, 2020

അയല്‍വീട്ടിലെ അമ്മായിയായി തോന്നിയതുകൊണ്ടാകും എന്റെ പരാമര്‍ശത്തെ പരിഹസിച്ചത് - നിര്‍മല

ന്യൂഡൽഹി: കോവിഡിനെ ദൈവത്തിന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ചതിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ഒരു സാധാരണ വനിതയായ ധനകാര്യമന്ത്രി ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞത് പരിഹാസ്യരൂപേണയാണ് സ്വീകരിക്കപ്പെട്ടതെന്നും അതേസമയം ലാറ്റിൻ വാക്കായ ഫോഴ്സ് മെഷർ(force mejeure) നല്ല രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് നിർമല പറഞ്ഞു. വെള്ളിയാഴ്ച ലോക്സഭയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നിരവധി ആളുകൾ ജി.എസ്.ടി. നഷ്ടപരിഹാരം സംബന്ധിച്ച് സംസാരിച്ചു. ദൈവത്തിന്റെ പ്രവൃത്തി എന്ന എന്റെ വിശേഷണത്തെ പലയാവർത്തി പരാമർശിച്ചതായും കണ്ടു. അക്കാര്യത്തിൽ ഞാൻ വളരെയധികം സന്തുഷ്ടയാണ്. അസാധാരണമായ സാഹചര്യങ്ങളെ വിശേഷിപ്പിക്കാൻ ജനങ്ങൾ ലാറ്റിൻ പദമായ ഫോഴ്സ് മെഷർ ആണ് ഉപയോഗിക്കാറുളളത്. എന്നാൽ ഒരു സാധാരണ വനിതയായ ധനകാര്യമന്ത്രിയുടെ ദൈവത്തിന്റെ പ്രവൃത്തി എന്ന പരാമർശം പരിഹാസ രൂപേണയാണ് സ്വീകരിക്കപ്പെട്ടത്. മന്ത്രിയായ ഈ സ്ത്രീയെ അയൽവീട്ടിലെ അമ്മായിയെ പോലെ തോന്നിയതുകൊണ്ടാകും. അവർക്കിതെങ്ങനെ പറയാൻ സാധിക്കും?രൂക്ഷപരിഹാസമല്ല, നിങ്ങളുടെ നിർദേശങ്ങൾ കേൾക്കാൻ ഞാൻ തയ്യാറാണ്. നിർമല ചോദിച്ചു. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് 27-നാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ കോവിഡ് 19 മഹാമാരി പ്രതിരോധത്തിലാക്കിയെന്നും അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 2.35 ലക്ഷം കോടിയുടെ കുറവുണ്ടായെന്നും അവർ വ്യക്തമാക്കിയിരുന്നു. ഈ വർഷം നാം അസാധാരണമായ സാഹചര്യത്തെ ്അഭിമുഖീകരിക്കുകയാണ്. ദൈവത്തിന്റെ പ്രവൃത്തിയെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവനയെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. Content Highlights:Act of god taken as sarcastically because this woman looks like a neighbourhood aunty says Finance minister Nirmala Sitaraman


from mathrubhumi.latestnews.rssfeed https://ift.tt/3iLb953
via IFTTT