Breaking

Sunday, September 27, 2020

സ്വത്തുകൈമാറ്റം മരവിപ്പിക്കുന്നത് അനധികൃതമായി സമ്പാദിച്ചെന്ന് ബോധ്യമാകുമ്പോൾ

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (പി.എം.എൽ.എ.) സ്വത്ത് കൈമാറാൻ മുൻകൂർ അനുമതി ആവശ്യമെന്നുകാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ്‌ നൽകുന്നത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ബോധ്യമാകുമ്പോൾ. സ്വത്ത് കണ്ടുകെട്ടുന്നതിനുമുന്പായാണ് ഇ.ഡി. ഈ നടപടി സ്വീകരിക്കുന്നത്. ഇതിനുള്ള പ്രാഥമിക നടപടിയായാണ് സ്വത്ത് കൈമാറ്റത്തിന് മുൻകൂർ അനുമതിവേണമെന്നുകാട്ടി രജിസ്ട്രാർക്ക് പി.എം.എൽ.എ. ആക്ട് സെക്‌ഷൻ 54 എച്ച്.എഫ്. പ്രകാരം നോട്ടീസ് നൽകുന്നത്. ഇത്തരത്തിൽ സ്വത്ത് കൈമാറ്റം മരവിപ്പിച്ചശേഷമാണ് അനധികൃതമായി സമ്പാദിച്ചതാണോയെന്നതിൽ വിശദ അന്വേഷണം നടത്തുക. അനധികൃതമായി സമ്പാദിച്ച സ്വത്ത് എത്രയാണോ അത്രയും തുകയുടെ സ്വത്താണ് കണ്ടുകെട്ടുക. അനധികൃതമായി സമ്പാദിച്ച തുക പൂർണമായും കണ്ടുകെട്ടാനായില്ലെങ്കിൽ പൈതൃകമായി ലഭിച്ചത് കണ്ടുകെട്ടാനും പി.എം.എൽ.എ. നിയമം വ്യവസ്ഥചെയ്യുന്നു.കൈമാറ്റം തടഞ്ഞശേഷമേ സ്വത്ത് സംബന്ധിച്ച പൂർണവിവരം ശേഖരിക്കുന്നതിലേക്ക് ഇ.ഡി. നീങ്ങൂ. സ്വത്ത് എങ്ങനെ സമ്പാദിച്ചു എന്നതാണ് പിന്നീട് അന്വേഷിക്കുക. ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ ആ വിവരങ്ങളും ശേഖരിക്കും.സ്വത്ത് കൈമാറ്റത്തെക്കുറിച്ച് ജില്ലാ രജിസ്ട്രാറിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കൈമാറ്റനിയന്ത്രണം ഏർപ്പെടുത്തി നോട്ടീസ് നൽകുന്നതോടെ കേസാന്വേഷണം പൂർത്തിയായാലേ സാധാരണനിലയിലുള്ള സ്വത്ത് കൈമാറ്റം സാധിക്കൂ.


from mathrubhumi.latestnews.rssfeed https://ift.tt/3mVCsfy
via IFTTT