വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തിയ 2016ൽ ഡൊണാൾഡ് ട്രംപ് ആദായനികുതി ഇനത്തിൽ അടച്ചത് വെറും 750ഡോളർ എന്ന് റിപ്പോർട്ട്. ഇരുപതിലധികം വർഷത്തെ ടാക്സ് റിട്ടേൺ ഡേറ്റ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചുവർഷത്തിനിടെ, പത്തുവർഷം ട്രംപ് ആദായ നികുതി അടച്ചിട്ടേയില്ല. ലാഭത്തേക്കാൾ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു. നിയമ പ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാർ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ റിച്ചാഡ് നിക്സൻ മുതലുള്ളവർ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തി പോന്നിരുന്നു. എന്നാൽ തന്റെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച, ട്രംപ് ഈ സമ്പ്രദായം ലംഘിച്ചിരിക്കുകയാണ്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിന്റെ ആദായനികുതി വിഷയം ചർച്ചയായിരുന്നു. ട്രംപ് രണ്ടാമൂഴം തേടുന്ന, നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഈ വിഷയം ചർച്ചയായേക്കും. content highlights:donald trump paid only 750 dollar in 2016 as income tax- report
from mathrubhumi.latestnews.rssfeed https://ift.tt/3cCBX5l
via
IFTTT