Breaking

Saturday, September 26, 2020

ലൈഫ് മിഷന്‍ പദ്ധതി: മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍ വന്നേക്കും

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയിൽ. അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും മന്ത്രിമാരിൽ നിന്നും സിബിഐ വിവരങ്ങൾ തേടും. ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും അതിനാൽതന്നെ ലൈഫ് മിഷൻ ചുമതലക്കാർ അന്വേഷണപരിധിയിൽ വരുമെന്നുമാണ് എഫ്ഐആർ വ്യക്തമാക്കുന്നത്.നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ല എന്ന സർക്കാരിന്റെ വാദംനിലനിൽക്കില്ലെന്നാണ് സിബിഐയുടെ എഫ്ഐആർവ്യക്തമാക്കുന്നത്. മൂന്നാമത്തെ പ്രതികളുടെ പട്ടികയിലാണ്ലൈഫ് മിഷന്റെ അൺനോൺ ഒഫീഷ്യൽസ് എന്ന് ചേർത്തിരിക്കുന്നത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട് ഭാരവാഹികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടിവരും. എന്നാൽ പ്രതിപ്പട്ടികയിലേക്ക് ആരൊക്കെ വരുമെന്ന് പറയാനാകില്ല. അൺനോൺ ഒഫീഷ്യൽസ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുള്ളവരുമാണ്.ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രിയും വൈസ് ചെയർമാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ ഇതിന്റെ അന്വേഷണ പരിധിയിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ വരുമെന്നുംഇവരിൽ നിന്നടക്കം വരും ദിവസങ്ങളിൽ സിബിഐയ്ക്ക് വിവരങ്ങൾ തേടേണ്ടിവരുമെന്നുമാണ് സൂചന. സർക്കാരാണ് കരാറിലെ രണ്ടാം കക്ഷി. മാത്രമല്ല ആദ്യം ധാരണാപത്രം ഒപ്പുവെച്ചത് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലാണ്. പിന്നീടാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലേക്ക് കാര്യങ്ങളിലേയ്ക്ക് പോകുന്നത്. ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയിട്ടുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങളടക്കം സിബിഐ ശേഖരിച്ചിട്ടുണ്ട്. 20 കോടിയുടെ പദ്ധതിയിൽ നാലര കോടിരൂപ കമ്മീഷൻ ഇനത്തിൽ ലഭിച്ചു. അതിൽ സ്വപ്നയ്ക്ക് പണം ലഭിച്ചിരുന്നു. സന്ദീപിന്റെ കമ്പനിയിലേക്ക് പണം പോയിട്ടുണ്ടെന്നും യുണിടാക് കമ്പനി ഉടമ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. Content Highlight: Life Mission Project: Chief Minister and Ministers under investigation


from mathrubhumi.latestnews.rssfeed https://ift.tt/3i4QwQ7
via IFTTT