ആലപ്പുഴ: ഒരുകോടിരൂപ വീതം അഞ്ചുപേർക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന 'ഭാഗ്യമിത്ര' ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഞായറാഴ്ചകളിലെ പൗർണമി ടിക്കറ്റുകൾ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നത്. ഒന്നാംസമ്മാനം ഒന്നിലധികംപേർക്കുനൽകുന്ന ഏക ടിക്കറ്റാണിത്. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനംവന്നശേഷം അച്ചടി ആരംഭിക്കും. ഒക്ടോബർ 10-നുമുൻപ് വിപണിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. ഒന്നാം സമ്മാനത്തിനു പുറമെ രണ്ടുംമൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും രണ്ടുലക്ഷവും 5000, 2000, 1000, 500, 300 എന്നിങ്ങനെയും ഉൾപ്പെടുത്തി ആകെ 24 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ നൽകാനാണ് ഭാഗ്യക്കുറിവകുപ്പ് ആലോചിക്കുന്നത്. 72 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ 40 ലക്ഷത്തിൽത്താഴെമാത്രമെ അച്ചടിക്കൂ. നവംബർ ഒന്നിനാവും നറുക്കെടുപ്പ്. 20 ദിവസത്തോളം വിൽപ്പനയ്ക്കുലഭിക്കും. ഒരോമാസവും ആദ്യഞായറാഴ്ച നറുക്കെടുക്കാനാണ് ആലോചന. ഇനി ആഴ്ചയിൽ നാലുനറുക്കെടുപ്പ് അടുത്തമാസംമുതൽ ആഴ്ചയിൽ നാലുനറുക്കെടുപ്പുവീതം നടത്താൻ തീരുമാനമായി. നിലവിൽ മൂന്നുദിവസങ്ങളിലാണ് നറുക്കെടുപ്പ്. ഇവ 90 ലക്ഷം ടിക്കറ്റുകളുകൾ വീതമാണ് അച്ചടിക്കുന്നത്. അതിൽ 87 മുതൽ 89ലക്ഷം വരെ വിറ്റഴിക്കുന്നുണ്ട്. Content Highlights:Kerala Lottery department may introduce new lottery Bhagyamitra
from mathrubhumi.latestnews.rssfeed https://ift.tt/3n2wMAm
via
IFTTT