Breaking

Saturday, September 26, 2020

സുരേന്ദ്രന് സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ്; കേരള പോലീസിന്റ സുരക്ഷ വേണ്ടെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പോലീസ് സുരക്ഷ നൽകണമെന്ന് സംസ്ഥാന ഇന്റലിജൻസ്. ഇത് സംബന്ധിച്ച റിപ്പോർട്ട്വേണ്ടി എസ്.പി സുകേശൻ സിറ്റിപോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ മാസം 22 നാണ്റിപ്പോർട്ട് നൽകിയിരിക്കുന്നത്. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ സുരക്ഷ നൽകിയ ശേഷം ഇന്റലിജൻസ് ഹെഡ് ക്വാർട്ടേഴ്സിൽ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ നൽകേണ്ടി വരുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കയ്യിൽ കിട്ടിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്ജ് ഐ.പി.എസ് മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രനും പറഞ്ഞു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും ഇതിൽ കൂടുതൽ സുരക്ഷ തനിക്ക് ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുമെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവും വാർത്താ സമ്മേളനം നടത്തുന്ന കെ.സുരേന്ദ്രൻ സമരങ്ങളിലെല്ലാം മുൻ നിരയിലുണ്ടായിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അടക്കംകേരളത്തിൽ വലിയ രീതിയിൽ എത്തിയത് ബി.ജെ.പിയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടർന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. Content Highlights:Need Special Security To K Surendran Report By State Intelligence


from mathrubhumi.latestnews.rssfeed https://ift.tt/36eJUwp
via IFTTT