Breaking

Monday, September 28, 2020

2019ല്‍ എഎപിയിലേക്ക്, രാഹുല്‍ ഗാന്ധി പ്രചോദനമായി; മുന്‍ എംപി അജോയ് കുമാര്‍ തിരികെ കോണ്‍ഗ്രസില്‍

ന്യൂഡൽഹി: മുൻ എംപി അജോയ് കുമാർ എഎപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ജാർഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് കഴിഞ്ഞ വർഷമാണ് അജോയ് കുമാർ എഎപിയിൽ ചേർന്നത്.സംസ്ഥാന നേതാക്കളുമായുള്ള ഭിന്നതയെ തുടർന്നായിരുന്നു കോൺഗ്രസിൽ നിന്നുള്ള രാജി. പാർട്ടിയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. അജോയിയുടെ മടങ്ങിവരവ് ശരിവെച്ച് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു രാഹുൽ ഗാന്ധിയാണ് തിരികെ പാർട്ടിയിലെത്തുന്നതിന് തനിക്ക് പ്രചോദനമായതെന്ന് അജോയ് കുമാർ പറയുന്നു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ജംഷഡ്പൂർ എംപിയായിരുന്ന അജോയ് കുമാർ പാർട്ടി വിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച് ജാർഖണ്ഡ് വികാസ് മോർച്ചയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. തുടർന്ന് 2014 ലിൽ കോൺഗ്രസിലെത്തി പാർട്ടിയുടെ വക്താവായി. 2017 ലാണ് അദ്ദേഹത്തെ പിസിസി അധ്യക്ഷനായി നിയമിച്ചത്. “Silence becomes cowardice when occasion demands speaking out the whole truth & acting accordingly.” - Mahatma Gandhi. Driven by my conscience to speak up against injustice & institutional capture, I've been inspired by Shri @RahulGandhi& decided to come back to @INCIndia today. pic.twitter.com/D7U7bM4oKG — Dr Ajoy Kumar (@drajoykumar) September 27, 2020 Content Highlights:Ajoy Kumar Rejoins Congress After Quitting AAP


from mathrubhumi.latestnews.rssfeed https://ift.tt/2HCjASx
via IFTTT