Breaking

Tuesday, September 29, 2020

തമ്പുകളിലേക്കെത്തുന്നു, ഫ്രാൻസിൽനിന്ന് സാന്ത്വനവും സഹായവും

തൃശ്ശൂർ: 'ആ വിളി തരുന്നൊരു ഊർജമുണ്ടല്ലോ, അതുകൊണ്ട് മാത്രമാണ് ഈ പ്രസ്ഥാനം കെട്ടിപ്പൂട്ടാതെ നിലനിർത്തുന്നത്.'- ഗ്രേറ്റ് ബോംബെ സർക്കസ് കമ്പനിയുടെ ഉടമയായ കെ.എം. സഞ്ജീവിന് പ്രേരണ നൽകുന്ന ആ വിളി വരുന്നത് കുറച്ചകലെ നിന്നാണ്, ഫ്രാൻസിൽ നിന്ന്. ഗവേഷണത്തിനായി കേരളത്തിലെത്തിയ28-കാരി എലിനോർ റിമ്പോ എന്ന വിദ്യാർഥിനി വിളിക്കുന്നത് സർക്കസ് കമ്പനി ഉടമകളെ മാത്രമല്ല. തമ്പിൽ പരിചയപ്പെട്ട കലാകാരന്മാർ മുതൽ ബാൻഡ് വാദ്യക്കാരെവരെ. വിളിയില്ലെങ്കിൽ വാട്സാപ്പിൽ സന്ദേശം മുടങ്ങാതെയെത്തും. അവയിൽ പാഴല്ലാത്ത സഹായ വാഗ്ദാനങ്ങളുമുണ്ടാകും. കോവിഡിന്ശമനമുണ്ടായി തമ്പുകളുണർന്നാൽ എങ്ങനെ സർക്കസിന്റെ പ്രതാപം തിരികെ കൊണ്ടുവരാമെന്ന കൃത്യമായ ആസൂത്രണവും ഈ സർക്കസ് ഗവേഷകയ്ക്കുണ്ട്. സർക്കസ്സിനെക്കുറിച്ച് ഗവേഷണം നടത്താൻ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽനിന്ന് എത്തിയതാണ് ഫ്രഞ്ചുകാരിയായ എലിനോർ റിമ്പോ. നാല് വർഷമായി ഇന്ത്യയിലുണ്ട്. ആറ് വർഷമാണ് ഗവേഷണം. അതിനിടെയാണ് കേവിഡ് കാരണം നാട്ടിലേക്ക് തിരിച്ചത്. ഗവേഷണത്തിന്റെ ഭാഗമായി സ്വരൂപിച്ച ഒട്ടനവധി അത്യപൂർവ ചിത്രങ്ങളും രേഖകളും ഉപകരണങ്ങളുമുണ്ട് എലിനോറിന്റെ പക്കൽ. ഇത് പ്രയോജനപ്പെടുത്തി തിരുവനന്തപുരത്തും കോഴിക്കോട്ടും തലശ്ശേരിയിലും പ്രദർശനം നടത്താനിരുന്നതാണ്. അതിലൂടെ കിട്ടുന്ന തുക മുഴുവൻ സർക്കസ് കലാകാരന്മാർക്ക് നൽകാനുമായിരുന്നു നീക്കം. കോവിഡ് മാറിയാൽ പ്രദർശനം നടത്തും. സർക്കസ് കലാകാരന്മാർക്ക് സഹായധനവും ഉടമകൾക്ക് കുറഞ്ഞ പലിശയ്ക്ക് സഹായവും നൽകണമെന്നാവശ്യപ്പെട്ട് കേരള സർക്കാരിന് എലിനോർ മെയിൽ അയച്ചു. ഇന്ത്യൻ സർക്കാരിനും മെയിൽ അയക്കാനൊരുങ്ങുകയാണ്. സർക്കസിന്റെ അത്യപൂർവ ചിത്രങ്ങളും രേഖകളും ഉപകരണങ്ങളും അണിനിരത്തി എലിനോർ വെബ് സൈറ്റും തുറന്നു. ഇതിലൂടെ കിട്ടുന്ന പണവും സർക്കസ് കലാകാരന്മാർക്ക് നൽകും. സർക്കസ് കലയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള അസോസിയേഷൻ ഫോർ ദി പ്രൊമോഷൻ ഓഫ് ലീഗൽ നോളജ് എന്ന സംഘടനയും എലിനോറിന്റെ ഉദ്യമത്തിൽ പങ്കാളിയാകുന്നുണ്ടെന്ന് സംഘാടകനായ മാർഷൽ സി. രാധാകൃഷ്ണൻ പറഞ്ഞു. content highlights:Eleanor Rimpo,a Frenchwoman from the University of Chicago, doing research on circus


from mathrubhumi.latestnews.rssfeed https://ift.tt/30xHhSL
via IFTTT