Breaking

Monday, September 28, 2020

മരട് ഫ്‌ളാറ്റ് തകര്‍ത്ത പോലെ സ്‌ഫോടനമല്ല;പാലാരിവട്ടത്ത്‌ ഡയമണ്ട് കട്ടര്‍ ഉപയോഗിച്ചുളള കട്ടിങ്

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ടാറിങ് നീക്കുന്ന ജോലികൾ തിങ്കളാഴ്ച തുടങ്ങും. ടാറിങ് പൂർണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനിൽ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. ആറ് ഗർഡറുകൾ ചേർന്നതാണ് ഒരു സ്പാൻ. രണ്ട് തൂണുകൾക്കിടയിൽ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാൻ. ഇത്തരം സ്പാനുകൾക്ക് മുകളിലാണ് ഡെക് സ്ലാബ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. മരടിലെ ഫ്ളാറ്റ് തകർത്ത പോലെയല്ല പൊളിക്കുക എന്നു കേട്ടാൽ മരടിലെ ഫ്ളാറ്റ് തകർത്തതാണ് കൊച്ചിക്കാർക്ക് ഓർമ വരിക. പാലാരിവട്ടത്ത് അതൊന്നുമില്ല. ഡയമണ്ട് കട്ടർ ഉപയോഗിച്ച് ഓരോ ഗർഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തിൽ മുറിക്കുന്ന കോൺക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും. കടൽ ഭിത്തിക്കായി ഉപയോഗിക്കില്ല കഷ്ണങ്ങളാക്കുന്ന ഗർഡർ ചെല്ലാനത്ത്കടൽ ഭിത്തി നിർമിക്കാനായി ഉപയോഗിക്കാം എന്ന നിർദേശം ഉയർന്നു വന്നിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആ തീരുമാനം. പൊടി തടയാൻ വലയും നനയും പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കർട്ടൻ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. എങ്കിലും കുറച്ച് ബുദ്ധിമുട്ട് യാത്രക്കാർക്കും പരിസരവാസികൾക്കും ഉണ്ടാകും. നല്ല കാര്യത്തിനായി ജനം സഹകരിക്കുമെന്ന പ്രതീക്ഷയാണ് ഡി.എം.ആർ.സി.യും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും പ്രകടിപ്പിച്ചത്. പ്ലാൻ ബിയും ഉണ്ട് ആകെയുള്ള 17 സ്പാനിൽ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്ട്രെസ്ഡ് ഗർഡറുകൾ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്ട്രെസ്ഡ് ഗർഡർ ആയതിനാലാണ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പാലം പൊളിച്ചു തുടങ്ങുമ്പോൾ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ ഇതും നീക്കും. പിയർ ക്യാപ്പുകളും നീക്കിയേക്കാം അതുപോലെ തന്നെയാണ് പിയർ ക്യാപ്പുകളുടെ കാര്യവും. നിലവിലെ ബലക്ഷയമുള്ള പിയർ ക്യാപ്പുകൾ ബലപ്പെടുത്തിയാൽ മതിയെന്നതാണ് തീരുമാനം. പക്ഷേ, ഇതിന് സാധ്യമായില്ലെങ്കിൽ പിയർ ക്യാപ്പുകളും മാറ്റിയേക്കാം. എട്ടുമാസത്തെ ജോലി; നൂറു വർഷത്തെ ആയുസ്സ് എട്ടുമാസം കൊണ്ട് പാലാരിവട്ടം പാലം പൊളിച്ച് പുതിയത് നിർമിക്കും. ഒൻപതു മാസത്തെ സമയമാണ് ആകെ അനുവദിച്ചിരിക്കുന്നത്. അതിവേഗം മുന്നോട്ടുപോകാനാണ് മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ചിരിക്കുന്നത്. അതിനാൽ എട്ടുമാസം മുൻപേ ജോലികൾ പൂർത്തിയാക്കിയേക്കാം. പുനർനിർമാണത്തോടെ പാലത്തിന്റെ ആയുസ്സ് 100 വർഷമായി വർധിക്കുമെന്നാണ് മെട്രാമാന്റെ ഉറപ്പ്. നേതൃത്വം ജി. കേശവചന്ദ്രന് ഡി.എം.ആർ.സി. ചീഫ് എൻജിനീയർ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. കേരള െറയിൽവേ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ.) റെയിൽവേ ഓവർ ബ്രിഡ്ജ് വിഭാഗം ജനറൽ മാനേജരാണ് അദ്ദേഹം. ഇ. ശ്രീധരന്റെ അഭ്യർഥന പ്രകാരം കേശവചന്ദ്രന്റെ സേവനം കെ.ആർ.ഡി.സി.എൽ. വിട്ടുനൽകിയിട്ടുണ്ട്. കേശവചന്ദ്രൻ കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്തു. Content Highlights:Demolition of Palarivattom flyover


from mathrubhumi.latestnews.rssfeed https://ift.tt/338lliv
via IFTTT