Breaking

Friday, September 25, 2020

ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചും തീരുമാനം

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12.30 ഓടയാകും ഇത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുക. കേരളത്തിലേത് ഉപതിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തീരുമാനവും ഇന്നുണ്ടായേക്കും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ പകുതിയോടെ നടക്കാനാണ് സാധ്യത. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. രോഗവ്യാപനം കണക്കിലെടുത്ത് പലഘട്ടങ്ങളിയായി തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഴിവ് വന്ന ലോക്സഭാ-നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനവും ഇന്നുണ്ടായേക്കും. 65 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ സംബന്ധിച്ചാണ് ഇന്ന് തീരുമാനമുണ്ടാകുക. കനത്ത മഴയും കോവിഡ് വ്യാപനവുംമൂലമാണ് പല ഉപതിരഞ്ഞെടുപ്പുകളും മാറ്റിവെച്ചത്. നേരത്തെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളിൽ കോവിഡ് രോഗികൾക്കുവേണ്ടി പ്രത്യേക വരി (ക്യൂ) അടക്കമുള്ളത് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. പോളിങ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോളിങ് ഏജന്റുമാർ എന്നിവർ രോഗവ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. Content Highlights: Bihar Assembly Election Dates to be Announced By Election Commission At 12.30pm


from mathrubhumi.latestnews.rssfeed https://ift.tt/309oHjr
via IFTTT