Breaking

Sunday, September 27, 2020

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ ജസ്വന്ത് സിങ് (82)അന്തരിച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. 2014ൽ കുളിമുറിയിൽ തെന്നിവീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേൽക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു. ഡൽഹി സൈനിക ആശുപത്രിയിലായിരുന്നു പിന്നീട് അദ്ദേഹം. വാജ്പയി മന്ത്രിസഭയിൽ ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. 2014ൽ ബി.ജെ.പി ഇദ്ദേഹത്തിന് ലോക്സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെ രാജസ്ഥാനിലെ ബാർമറിൽനിന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. ഇതിനു പിന്നാലെ ജസ്വന്ത് സിങ്ങിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ജസ്വന്ത് സിങ്ങിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. Jaswant Singh Ji will be remembered for his unique perspective on matters of politics and society. He also contributed to the strengthening of the BJP. I will always remember our interactions. Condolences to his family and supporters. Om Shanti. — Narendra Modi (@narendramodi) September 27, 2020 content highlights: Jaswant Singh passes away


from mathrubhumi.latestnews.rssfeed https://ift.tt/30dYZuh
via IFTTT