ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പുതിയ കേസുകളും 1089 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 59,03,933 ആണ് മൊത്തം രോഗികളുടെ കണക്ക്. ഇതിൽ 9,60,969 സജീവ കേസുകളാണ്. 48,49,585 പേർ കോവിഡ് മുക്തരാവുകയോ ആശുപത്രി വിടുകയോ ചെയ്തിട്ടുണ്ട്. ഇതുവരെ 93,379 മരണങ്ങൾ സംഭവിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നുവരെ 7,02,69,975 സാമ്പികളുകളാണ് പരിശോധിച്ചത്. ഇതിൽ ഇന്നലെ മാത്രം 13,41,535 സാമ്പികളുകൾ പരിശോധിച്ചിട്ടുണ്ടെന്ന് ഐ.സി.എം.ആറും ചൂണ്ടിക്കാട്ടുന്നു. നിലവിലെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ 12,82,963 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 34,345 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം സ്ഥാനത്താണ് കേരളമുള്ളത്. 1,60935 പേർക്കാണ് കേരളത്തിൽ രോഗം ബാധിച്ചിട്ടുള്ളത്. 636 മരണവും സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രതിദിന രോഗബാധിതരിൽ കേരളമാണ് ഏറ്റവും മുന്നിലുള്ളത്. ഇവിടെ 3.4 ശതമാനമാണ് പ്രതിദിന രോഗബാധിതരുടെ കണക്ക്. ഛത്തീസ്ഗഢും അരുണാചൽ പ്രദേശുമാണ് കേരളത്തിന് അടുത്തുള്ളത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ പ്രതിദിന രോഗ ബാധ 1.6 ശതമാനമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/30cXBIm
via
IFTTT