കെയ്വ്: യുക്രൈനിൽ സൈനിക വിമാനം തകർന്നുവീണ് 22 പേർ മരിച്ചു. കിഴക്കൻ നഗരമായ കർകൈവിലേക്ക് വരാൻശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. അന്റോണോവ്-26 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കർകൈവിലെ വ്യോമസേനാ സർവകലാശാലയിലെ സൈനിക വിദ്യാർഥികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകെ 27 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരെ കണ്ടെത്താൻ തിരച്ചിൽ നടക്കുകയാണെന്ന് യുക്രൈൻ അധികൃതർ അറിയിച്ചു. ചുഹൈവിലെ സൈനിക വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം രണ്ടു കിലോമീറ്റർ മാത്രം പിന്നിട്ട ശേഷമാണ് തകർന്നുവീണത്. റഷ്യൻ വിഘടനവാദികളുമായി കിഴക്കൻ യുക്രൈനിൽ നിലനിൽക്കുന്ന സംഘർഷവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. Content Highlights:Ukraine military plane crash- Cadets among at least 22 people killed
from mathrubhumi.latestnews.rssfeed https://ift.tt/3i23AWf
via
IFTTT