തിരുവനന്തപുരം: എം.സി കമറുദ്ദീൻ എംഎൽഎ പ്രതിയായ തട്ടിപ്പ് കേസ് നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കും. തൃക്കരിപ്പൂർ എംഎൽഎ ആയ എം. രാജഗോപാൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. വിവിധ സ്റ്റേഷനുകളിലായി 100 അധികം പരാതികളാണ് എം.സി. കമറുദ്ദീനെതിരെ നിലവിലുള്ളത്. 130 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. നിക്ഷേപ തട്ടിപ്പുപോലെയുള്ള കേസുകളിൽ എംഎൽഎ പ്രതിയാകുന്നത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കർക്ക് നൽകിയ പരാതിയിൽ എം. രാജഗോപാൽ എം.എൽ.എ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേതുടർന്നാണ് പരാതി നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. എം. പ്രദീപ് കുമാറാണ് കമ്മിറ്റിയുടെ അധ്യക്ഷൻ. ഒരു നിയമസഭാഗം പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുക, ഏതെങ്കിലും കാര്യത്തിൽ വീഴ്ചകളുണ്ടാവുക, പെരുമാറ്റ ചട്ടം ലംഘിക്കുക തുടങ്ങിയ കാര്യങ്ങളാണ് എത്തിക്സ് കമ്മിറ്റി പരിശോധിക്കുക. Content Highlights:Niyamasabha privilege and ethics committee,M. C. Kamaruddin MLA
from mathrubhumi.latestnews.rssfeed https://ift.tt/3cJeKhG
via
IFTTT