മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുമരുന്ന് കേസിൽ ഹാജരായ നടിമാരുടെ മൊബെെൽ ഫോണുകൾ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ബോളിവുഡ്താരങ്ങളായ ദീപിക പദുകോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ,രാകുൽ പ്രീത് സിങ്ങ് എന്നിവരാണ് കഴിഞ്ഞ ദിവസം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത്. സുശാന്തിന്റെ മുൻ ടാലന്റ് മാനേജരായ ജയ സാഹയും, ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മ പ്രകാശിന്റെയും മൊബെെൽ ഫോണിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപികയ്ക്കും ശ്രദ്ധയ്ക്കും ചോദ്യം ചെയ്യലിനായി സമൻസ് അയച്ചത്. മയക്കുമരുന്നുകേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി റിയാ ചക്രവർത്തിയുടെ വാട്സാപ്പ് ചാറ്റിൽനിന്നുള്ള സൂചനകൾവെച്ചാണ് സുശാന്തിന്റെ സുഹൃത്തായിരുന്ന സാറാ അലിഖാനെ ചോദ്യംചെയ്തത്. ഇതേ വാട്സാപ്പ് ചാറ്റിലെ സൂചനകൾവെച്ചാണ് നടി രാകുൽ പ്രീത് സിങ്ങിനെയും ചോദ്യം ചെയ്തത്. സംവിധായകൻ കരൺ ജോഹറിന്റെ നിർമാണസ്ഥാപനമായ ധർമ പ്രൊഡക്ഷൻസിൽ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ക്ഷിതിജ് രവി പ്രസാദിനെയും കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ധർമ പ്രൊഡക്ഷൻസിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനുഭവ് ചോപ്രയെയും എൻ.സി.ബി. ചോദ്യംചെയ്തിരുന്നു. തത്കാലം വിട്ടയച്ചെങ്കിലും ഇയാളെ വീണ്ടും വിളിപ്പിക്കുമെന്ന് എൻ.സി.ബി. വൃത്തങ്ങൾ അറിയിച്ചു. ക്ഷിതിജുമായും അനുഭവുമായും ബന്ധമൊന്നുമില്ലെന്നും ഇരുവരും ഇപ്പോൾ ധർമ പ്രൊഡക്ഷൻസിൽ ഇല്ലെന്നും കരൺ ജോഹർ വ്യക്തമാക്കിയിട്ടുണ്ട്. കരണിനെയും ചോദ്യംചെയ്യാൻ എൻ.സി.ബി. ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. Content Highlights:Deepika padukone Sara ali khan Shraddha kapoor and Rakul preet singh surrender mobiles to NCB
from mathrubhumi.latestnews.rssfeed https://ift.tt/2G2Ra3D
via
IFTTT