Breaking

Monday, September 28, 2020

ട്രംപിന്റെ ടിക് ടോക്ക് നിരോധനത്തിന് കോടതിയുടെ സ്‌റ്റേ

വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക്ക് സേവനങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ ഉത്തരവിന് സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് വാഷിങ്ടണിലെ യു.എസ്. ജില്ലാ കോടതി ജഡ്ജി കാൾ നിക്കോൾസ് താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ടിക് ടോക്കിന്റെ ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി. ടിക് ടോക്കിന്റെ മാതൃകമ്പനിക്ക് ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരെ നടപടി എടുത്തത്. തിങ്കളാഴ്ച അർധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ നവംബർ 12 വരെ ആപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് ഭരണകൂടം നൽകിയിരുന്നു. content highlights:us judge suspends ban on tik tok download in america


from mathrubhumi.latestnews.rssfeed https://ift.tt/2GeSaS4
via IFTTT