Breaking

Friday, September 25, 2020

മൊഴികളില്‍ ഉറച്ച് ശിവശങ്കര്‍: കമ്മീഷന്‍ ഇടപാട് അറിയിച്ചിരുന്നില്ലെന്ന് സ്വപ്ന

കൊച്ചി:സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എൻഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്റെ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് എം ശിവശങ്കറിന്റെ മൊഴിയിലുണ്ട്. ആവശ്യമെങ്കിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് എൻഐഎ നൽകുന്ന സൂചന. നേരത്തെ നൽകിയ മൊഴിയിലുണ്ടായിരുന്ന പല കാര്യങ്ങളും ശിവശങ്കർ ആവർത്തിക്കുകയാണ് ചെയ്തത്. സ്വർണം പിടിച്ച ശേഷം സ്വപ്ന തന്നെ വിളിച്ചിരുന്നു എന്ന് ശിവശങ്കർ സമ്മതിക്കുന്നുണ്ട്. എന്നാൽ താൻ സ്വപ്നയ്ക്ക് അനുകൂലമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. ലൈഫ് മിഷനുമായി ബന്ധപ്പെട്ടും ഇരുവരെയും ചോദ്യം ചെയ്തു. സ്വപ്നയ്ക്ക് ലൈഫ് മിഷൻ ഇടപാടിൽ യൂണിടെക്കിൽ നിന്ന് കമ്മീഷൻ കിട്ടിയിരുന്നോ ആ കാര്യം അറിഞ്ഞിരുന്നോയെന്നും എൻഐഎ ശിവശങ്കറിനോട് ചോദിച്ചു. പക്ഷേ അതേക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ശിവശങ്കറിന്റെ മൊഴി. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ശിവശങ്കർ ഈ മൊഴി നൽകിയിരുന്നു. അത് ആവർത്തിക്കുകയാണ് ചെയ്തത്. സ്വപ്നയോടും ഇക്കാര്യം ചോദിച്ചു. സ്വപ്നയും താൻ ഈ വിവരം ശിവശങ്കറിനോട് പറഞ്ഞിരുന്നില്ല എന്ന മൊഴിയാണ് നൽകിയത്. മാത്രമല്ല ഇരുവരുടെയും വിദേശയാത്രകൾ അടക്കമുള്ള കാര്യങ്ങൾ കൂടാതെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം ആരാഞ്ഞു. എല്ലാ കൂടിക്കാഴ്ചകളും വ്യക്തിപരമായിരുന്നു എന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശിവശങ്കർ ചെയ്തത്. ശിവശങ്കർ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾ ഏറെക്കുറെ സ്വപ്നയും സമ്മതിക്കുന്നുണ്ട്. ഇരുവരുടെയും മൊഴികൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ശിവശങ്കറിനെ സംരക്ഷിക്കുന്ന തരത്തിലുള്ള മൊഴികളാണോ സ്വപ്ന നൽകിയത് എന്നകാര്യം അന്വേഷണ സംഘം ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഇക്കാര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമായിരിക്കും ശിവശങ്കറിന്റെ കാര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി ഒരു അന്തിമ തീരുമാനത്തിലേക്ക് കടക്കുക. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറിൽ നിന്നായി ഒരു കോടി രൂപയാണ് കണ്ടെടുത്തത്. ഇതിൽ നേരത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞത്ശിവശങ്കർ പറഞ്ഞത് അനുസരിച്ചാണ് ലോക്കർ എടുത്ത് നൽകിയതും, എന്നാൽ അതിലെ തുകയെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മൊഴി. അതേ കാര്യം തന്നെയാണ് ശിവശങ്കർ ആവർത്തിച്ചത്. എന്നാൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും ശിവശങ്കറിന്റെയും മൊഴികളിൽ വൈരുദ്ധ്യം ഉണ്ട്. അത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ മറ്റ് ഏജൻസികൾ പരിശോധിക്കുന്നുണ്ട്. Details of NIA questioning shivashankar along with swapna suresh


from mathrubhumi.latestnews.rssfeed https://ift.tt/2G5pJG0
via IFTTT