Breaking

Saturday, September 19, 2020

പ്രമാടത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

പത്തനംതിട്ട: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പത്തനംതിട്ട പ്രമാടത്താണ് സംഭവം. സംഭവത്തിൽ പ്രതി പ്രമാടം വൈക്കത്ത് വടക്കേതിൽ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി 7.30 ഓടെ വീടിന്റെ മതിൽ ചാടിക്കടന്നാണ് രാജേഷ് യുവതിയുടെ വീട്ടിൽ എത്തിയത്. യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുന്നത് കണ്ട് തടസ്സപെടുത്താൻ ശ്രമിച്ച യുവതിയുടെ അമ്മയുടെ ശരീരത്തിലും പെട്രോൾ വീണു. തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് എത്തുകയും രാജേഷിന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിക്കളയുകയുമായിരുന്നു. അതേസമയം ദിവസങ്ങൾക്കു മുൻപാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. അറസ്റ്റിലായ പ്രതി രാജേഷ് വിവാഹിതനാണ്. Content Highlights:Attempt to kill woman by pouring petrol on her Defendant arrested


from mathrubhumi.latestnews.rssfeed https://ift.tt/3knURiW
via IFTTT