Breaking

Wednesday, September 30, 2020

‘വലതുപക്ഷ’ അവയവങ്ങളുമായി തോമസ്

കടുത്തുരുത്തി: മുട്ടുചിറയിലെ സോണി ബേക്കറി ഉടമ തോമസിന്റെ ഇടതുനെഞ്ചിൽ കൈവെച്ചുനോക്കിയാൽ ആരും അമ്പരക്കും. കൈയുടെ കുഴപ്പമാണെന്നു കരുതി, സ്റ്റെതസ്കോപ്പുവെച്ച് പരിശോധിച്ചാലും ഹൃദയം മിടിക്കുന്നത് അറിയാനാകില്ല. ഹൃദയം ഇല്ലാത്തതല്ല പ്രശ്നം; ഇദ്ദേഹത്തിന്റെ ഹൃദയത്തിന്റെ സ്ഥാനം വലത്താണ്.ലക്ഷത്തിലൊരാൾക്ക് ഹൃദയം വലതുവശത്ത് ആകാറുണ്ട്. ആദിത്യപുരം കുഴിപ്പിൽ കെ.എ.തോമസിന്റെ(67) ഹൃദയംമാത്രമല്ല, കരളും പ്ലീഹയുംമറ്റും വലതുവശത്തുതന്നെ.പത്താംവയസ്സിൽ കാലിലെ സന്ധികൾക്ക് നീരും വേദനയും വന്നപ്പോൾ നടത്തിയ പരിശോധനയിലാണ്, ഹൃദയവും മറ്റ് ആന്തരികാവയവങ്ങളും വലതുവശത്താണെന്ന് തിരിച്ചറിഞ്ഞത്. സാധാരണ മനുഷ്യരുടെ ഹൃദയവും ആന്തരികാവയവങ്ങളിൽ ഏറെയും ഇടതുഭാഗത്താണ്.ഹൃദയം വലതുവശത്തുള്ളവരെ കാണാറുണ്ടെങ്കിലും, കരളും പ്ലീഹയും വലത്തുള്ളവർ അപൂർവമാണെന്ന് ഡോക്ടർമാർ പറയുന്നു. ഡിസ്ട്രോകാഡിയാ സൈറ്റ് ഓഫ് ഇൻവേഴ്‌സസ് എന്നാണ് ഇതിനെ വിളിക്കുന്നത്. അവയവങ്ങൾക്ക് സ്ഥാനമാറ്റമുണ്ടെങ്കിലും നാളിതുവരെ യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്ന് തോമസ് പറയുന്നു. പരേതയായ സോഫിയാണ് ഭാര്യ. സോളി, സോണി എന്നിവർ മക്കളാണ്. അപൂർവപ്രതിഭാസംഹൃദയവും കരളും പ്ലീഹയും വലതുവശത്തുള്ളവരെ കാണാറുണ്ട്. അത് ലക്ഷത്തിലൊരാൾക്കാണ്. കരളും പ്ലീഹയും ശരീരത്തിന്റെ നടുവിൽ അല്പം ഇടത്തേക്കാണ് സ്ഥിതിചെയ്യുന്നത്. ഇവയെല്ലാം വലതുവശത്ത് വരുന്നത് അപൂർവപ്രതിഭാസമാണ്-ഡോ. സുരേഷ് ഭട്ട്, യൂറോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളേജ്.


from mathrubhumi.latestnews.rssfeed https://ift.tt/349UPoj
via IFTTT