കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരേഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച രേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റൻഡ് ഡയറക്ടർ രജിസ്ട്രേഷൻ വകുപ്പിന് നൽകിയ കത്താണ് മാതൃഭൂമി ന്യൂസിന് ലഭിച്ചത്. ബിനീഷ് കോടിയേരിക്കെതിരേകേസ് രജിസ്റ്റർ ചെയ്തതായുംഈ കത്തിൽ വ്യക്തമാക്കുന്നുണ്ട്.യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാൽ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകൾ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ബിനീഷ് കോടിയേരിയെ ഈ മാസം ഒൻപതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തിൽ,വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്സ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. ഇതിനെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം. Content Highlights:Enforcement Directorate has registered a case against Bineesh Kodiyeri
from mathrubhumi.latestnews.rssfeed https://ift.tt/3j5ZIoL
via
IFTTT