Breaking

Sunday, September 27, 2020

വിജയ് പി.നായരെ കൈയേറ്റം ചെയ്ത സംഭവം: ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തു

തിരുവനന്തപുരം:സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്നുപേർക്കെതിരെ കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് തമ്പാനൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് പി.നായർക്കെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഇയാളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടയിലാണ് കൗണ്ടർ പെറ്റീനഷനുമായി ഇയാൾ പോലീസിനെ സമീപിച്ചത്. ആദ്യം തനിക്ക് പരാതിയില്ല മാപ്പുപറയുന്നു എന്നായിരുന്നു വിജയ് പി നായരെടുത്ത നിലപാട്. ഇയാളുടെ പരാതിപ്രകാരം അതിക്രമിച്ചുകയറി, സംഘം ചേർന്ന് ദേഹോപദ്രവം ഏൽപിച്ചു, ലാപ്ടോപ്പ് എടുത്തുപോയി തുടങ്ങിയ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തമ്പാനൂർ പോലീസ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരേ കേസെടുത്തു. ഐപിസി 462, 294 ബി, 323, 506, 392, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വിജയ് പി. നായരുടെ ഓഫീസിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശമങ്ങളും നടത്തിയതിനെ തുടർന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. വിജയ്യുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു. തുടർന്ന് ഡോ.വിജയ് പി നായർക്കെതിരെ പ്രതിഷേധം നടത്തുന്നതിനിടയിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഭാഗ്യലക്ഷ്മി തമ്പാനൂർ പോലീസിൽ പരാതി നൽകി. ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവരുടെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇയാൾക്കെതിരെയുളള പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് തങ്ങൾ പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങൾ ചെയ്ത പ്രവൃത്തിയുടെ പേരിൽ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാൽ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. കൂടുതൽ വായിക്കാം :വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ ഭാഗ്യലക്ഷ്മിയും സംഘവും മാപ്പ് പറയിപ്പിച്ചു ഞങ്ങൾ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത് - ഭാഗ്യലക്ഷ്മി. Content Highlights:Protest against Vijay P Nair: A case has been registered against Bhagyalakshmi


from mathrubhumi.latestnews.rssfeed https://ift.tt/307SHfy
via IFTTT