ചെങ്ങന്നൂർ: ചെങ്ങന്നൂർ കാരയ്ക്കാട്ട് എംസി റോഡരികിലെ വിഗ്രഹനിർമാണ ശാലയിൽ അതിക്രമിച്ചു കടന്ന സംഘം പഞ്ചലോഹ വിഗ്രഹം കവർന്നെന്നുവെന്ന് പരാതി. ചെങ്ങന്നൂർ തട്ടാ വിളയിൽ മഹേഷ് പണിക്കർ , പ്രകാശ് പണിക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം. ഞായറാഴ്ച രാത്രി 9മണിയോടെയാണ് സംഭവമെന്നാണ് വിവരം. 60 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹമാണ് കവർന്നതെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ചതായിരുന്നു ഇതെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിലൊരാൾ പ്രദേശവാസിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങുന്നത്. തുടർന്ന് മർദ്ദനമേറ്റയാൾ സുഹൃത്തുക്കളുമായി ഒട്ടേറെ ബൈക്കുകളിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാൾ മുമ്പ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ആളാണ്. അതിനാൽ തൊഴിൽ തർക്കമാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ആറ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥാപനത്തിലെ സിസിടി ക്യാമറ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ പോലീസ് സമീപത്തുള്ള ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. വിഗ്രഹം നഷ്ടപ്പെട്ടുവെന്ന് പറയുന്നുവെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും 60 കിലോ ഭാരമുള്ള വിഗ്രഹം ബൈക്കിൽ കൊണ്ടുപോകാൻ സാധിക്കില്ലെന്നും പോലീസ് പറയുന്നു. Content Highlights:According to the complainants, the loss was Rs 2 crore
from mathrubhumi.latestnews.rssfeed https://ift.tt/3kQQgGa
via
IFTTT