Breaking

Sunday, September 27, 2020

അല്‍-ഖായിദ സംഘത്തിലെ ഒരാൾ കൂടി എന്‍ഐഎയുടെ പിടിയില്‍

ന്യൂഡൽഹി: രാജ്യത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന അൽ-ഖായിദ സംഘത്തിലെ ഒരു ഭീകരപ്രവർത്തകൻ കൂടി പശ്ചിമബംഗാളിൽ അറസ്റ്റിലായി. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ സഹായത്തോടെ പശ്ചിമബംഗാൾ എൻഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. മുർഷിദാബാദിൽ നിന്നും കൊച്ചിയിൽ നിന്നുമായി ഒമ്പത് അൽ-ഖായിദ പ്രവർത്തകരെ ഒരാഴ്ച മുമ്പ് എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മുർഷിദാബാദിൽ നിന്ന് ആറും കൊച്ചിയിൽ നിന്ന് മൂന്നും ഭീകരപ്രവർത്തകരാണ് സെപ്റ്റംബർ 19 ന് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ആയുധശേഖരവും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഡൽഹി, കൊച്ചി, മുംബൈ എന്നിവടങ്ങളിൽ സംഘം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഖായിദ ഭീകരസംഘടനയിൽ നിന്നുള്ള നിർദേശങ്ങളനുസരിച്ചാണ് അറസ്റ്റിലായവർ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ധന, ആയുധസമാഹരണത്തിനായി സംഘം ഡൽഹിയിലെത്താൻ ശ്രമിച്ചിരുന്നതായും എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഘത്തിന്റെ അറസ്റ്റോടെ ഭീകരാക്രമണപദ്ധതി തകർക്കാൻ സാധിച്ചതായും എൻഐഎ കൂട്ടിച്ചേർത്തു. Content Highlights: One more al-Qaeda operative part of group planning to trigger attacks in India arrested


from mathrubhumi.latestnews.rssfeed https://ift.tt/3n3o595
via IFTTT