ന്യൂഡൽഹി: ബി.ജെ.പി നേതാവ് ഉമാഭാരതിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഉമാഭാരതി ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ, താനുമായി സമ്പർക്കത്തിൽ വരാനിടയായ എല്ലാ വ്യക്തികളും കോവിഡ് പരിശോധന നടത്തണമെന്നുംഅവർ അഭ്യർഥിച്ചിട്ടുണ്ട്. १) मै आपकी जानकारी मै यह डाल रही हू की मैंने आज अपनी पहाड़ की यात्रा के समाप्ति के अन्तिम दिन प्रशासन को आग्रह करके कोरोना टेस्ट के टीम को बुलवाया क्यूँकि मुझे ३ दिन से हलका बुख़ार था । — Uma Bharti (@umasribharti) September 26, 2020 കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചെറിയ പനി അനുഭവപ്പെടുന്നതായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടും രോഗബാധയുണ്ടായതായും ഉമാ ഭാരതി കൂട്ടിച്ചേർത്തു. ३) मै अभी हरिद्वार एवं ऋषिकेश के बीच वन्दे मातरम् कुंज में क्वॉरंटीन हू जो की मेरे परिवार के जैसा है। ४ दिन के बाद फिर से टेस्ट कराऊँगी एवं स्थिति ऐसी ही रही तो डॉक्टरो के परामर्श के अनुसार निर्णय लूंगी । — Uma Bharti (@umasribharti) September 26, 2020 ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേ മാതരം കുഞ്ജിൽ ക്വാറന്റീനിൽ കഴിയുന്നതായും നാല് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യസഹായം തേടുമെന്നും അവർ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. Content Highlights: BJP leader Uma Bharti tests positive for coronavirus
from mathrubhumi.latestnews.rssfeed https://ift.tt/3cy3418
via
IFTTT