Breaking

Monday, September 28, 2020

വിൽപ്പാട്ട് മുതൽ വെബ്‌സൈറ്റുകൾ വരെ; കഥപറച്ചിലിന്റെ കഥകളുമായി മോദി

ന്യൂഡൽഹി: രാജ്യത്തെ സമ്പന്നമായ കഥപറച്ചിൽ രീതികൾ ചർച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കീ ബാത്ത് പ്രഭാഷണം. കഥകളുടെ ചരിത്രത്തിനു മാനവസംസ്കാരത്തോളം പഴക്കമുണ്ടെന്നുപറഞ്ഞ പ്രധാനമന്ത്രി, കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായിരുന്ന വിൽപ്പാട്ടുമുതൽ ഇപ്പോഴത്തെ വിവിധ വെബ്സൈറ്റുകളെക്കുറിച്ചുവരെ പ്രഭാഷണത്തിൽ പരാമർശിച്ചു. കഥപറയുന്ന വളരെ രസമുള്ള രീതിയാണ് വിൽപ്പാട്ട്. ഇതിൽ കഥയും സംഗീതവും വളരെ ആകർഷകമായി സമ്മേളിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മഹദ്വ്യക്തികളുടെ ജീവിതം കഥയിലൂടെ പുതുതലമുറയ്ക്ക് പകർന്നുനൽകാൻ പ്രധാനമന്ത്രി കഥപറച്ചിൽകാരോട് ആവശ്യപ്പെട്ടു. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രചോദനാത്മക സംഭവങ്ങൾ കഥാരൂപത്തിൽ അവതരിപ്പിക്കണം. 1857 മുതൽ 1947 വരെയുള്ള ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും കഥാരൂപത്തിൽ പുതുതലമുറയ്ക്ക് പകർന്നുനൽകണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3czTiLW
via IFTTT