ചെന്നൈ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടി സർവീസുകൾക്കുകൂടി റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുമതി നൽകി. ചെന്നൈ സെൻട്രലിൽനിന്ന് ആലപ്പുഴയിലേക്കും (22639/ 22640) ചെന്നൈ എഗ്മോറിൽനിന്ന് കൊല്ലത്തേക്കും (16723/ 16724) കാരയ്ക്കലിൽനിന്ന് എറണാകുളത്തേക്കുമാണ് (16187/16188) പ്രതിദിന പ്രത്യേക എക്സ്പ്രസ് തീവണ്ടികൾ ഓടിക്കുക. ദക്ഷിണ റെയിൽവേയുടെ അഭ്യർഥനപ്രകാരമാണ് ഇവയനുവദിച്ചത്. സർവീസ് ആരംഭിക്കുന്ന തീയതിയും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. തമിഴ്നാട്ടിനുള്ളിൽ എഗ്മോറിൽനിന്ന് തിരുനെൽവേലിയിലേക്കും മധുരയിലേക്കും ചെങ്കോട്ടയിലേക്കും രാമേശ്വരത്തേക്കും തീവണ്ടിസർവീസ് തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ തീവണ്ടി സർവീസ് ആരംഭിച്ചിരുന്നു. Content Highlights: Kerala likely to get 3 special trains soon
from mathrubhumi.latestnews.rssfeed https://ift.tt/30j0iIo
via
IFTTT