ന്യൂഡൽഹി:പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകളിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി കർഷകർ നടത്തുന്ന പ്രതിഷേധത്തിൽ റെയിൽ റോഡ് ഗതാഗതം സ്തംഭിച്ചു. രാജ്യത്തുടനീളം കർഷകർ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഉത്തർപ്രദേശിൽ കർഷകർ അയോധ്യ ലക്നൗ ദേശീയ പാതകൾ ഉപരോധിച്ചു. റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക പ്രതിഷേധം നടക്കുന്നുണ്ട്. ഓൾ ഇന്ത്യ ഫാർമേഴ്സ് യൂണിയൻ, ഭാരതീയ കിസാൻ യൂണിയൻ, ഓൺ ഇന്ത്യാ കിസാൻ മഹാസഭാ, തുടങ്ങി 75 ൽ പരം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ ബന്ദ് പൂർണമാണെന്നാണ് റിപ്പോർട്ടുകൾ. ഇവിടങ്ങളിൽ പ്രതിപക്ഷ സംഘടനകളുടെ പൂർണ പിന്തുണയോടെയാണ് ബന്ദ്. ഈ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബിൽ കർഷകർ ഡൽഹി -അമൃത്സർ ദേശീയ പാത ഉപരോധിച്ചു. ഭാരതീയ കിസാൻ യൂണിയന്റെയും, റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം Punjab: Police personnel being deployed around Ladowal Toll Plaza in Ludhiana, in the wake of nationwide protest by farmers today, over #FarmBills. SHO Ladowal says, "All prepartions made, additional forces deployed. Farmer leaders have assured us that protest will be peaceful." pic.twitter.com/mf70umS576 — ANI (@ANI) September 25, 2020 ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊഴികെ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പഞ്ചാബിലും ഹരിയാനയിലും കർഷക സമരം ശക്തമാണ്. പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദളും ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെയാണ് ബന്ദ് നടക്കുന്നത്. പ്രധാനപ്പെട്ട കർഷക പാർട്ടികളെല്ലാം തന്നെ ഇന്ന് ഡൽഹിയിലെ ജന്ദർമന്ദിറിൽ ധർണയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 11.30നാണ് ധർണ ആരംഭിക്കുക. Content Highlight: Bharat Bandh: Nationwide farmers' strike begins
from mathrubhumi.latestnews.rssfeed https://ift.tt/2HuNPe6
via
IFTTT