ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,124 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 59,92,533 ആയി. ഇതിൽ 9,56,402 എണ്ണം സജീവ കേസുകളാണ്. 49,41,628 പേർ ഇതിനോടകം രോഗമുക്തി നേടിയതായും 94,503 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 26 വരെ 7,12,57,836 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 9,87,861 സാമ്പിളുകളും പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് തൊട്ടുപിന്നിൽ. content highlights: india covid 19 update
from mathrubhumi.latestnews.rssfeed https://ift.tt/3mRQpuO
via
IFTTT