നീലേശ്വരം: താറാവ് മോഷ്ടാവിനെ പിടിക്കാൻവെച്ച സി.സി.ടി.വി. 'കെണിയിൽ' കുടുങ്ങിയ കള്ളനെക്കണ്ട ഞെട്ടലിലാണ് നീലേശ്വരം പള്ളിക്കര കുന്നരുവത്തെ കർഷകനായ കളത്തിൽ ജനാർദനൻ. കൂറ്റൻ പെരുമ്പാമ്പാണ് ഈ കർഷകന്റെ എട്ട് താറാവുകളെ അകത്താക്കിയത്. ഒരുമാസത്തിനിടെ നാലിടവിട്ടുള്ള ദിവസങ്ങളിൽ ഓരോ താറാവിനെ വീതം കാണാതായതോടെയാണ് സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചത്. ഗൾഫിലെ ജോലി നിർത്തി നാട്ടിലെത്തിയ ജനാർദനൻ രണ്ടുവർഷമായി വീട്ടിൽ കോഴി ഫാം നടത്തുകയാണ്. അതോടൊപ്പം താറാവ് ഫാമും തുടങ്ങാനുള്ള തയ്യാറെടുപ്പിൽ 10 താറാവുകളെ വീടിന് മുന്നിലെ പഴയ പട്ടിക്കൂട്ടിൽ ഇട്ടു. അവിടെക്കാണ് പെരുമ്പാമ്പെത്തിയത്. കള്ളനെ പിടികൂടാൻ ജനാർദനന്റെ മകൻ നന്ദകിശോറാണ് വീട്ടിലെ സി.സി.ടി.വി. കൂടിനകത്തേക്ക് തിരിച്ചുവെച്ച് കെണിയൊരുക്കിയത്. കഴിഞ്ഞ ദിവസം രാത്രി 12.50-ഓടെ കൂടിനകത്ത് കയറിയ പെരുമ്പാമ്പ് നിമിഷനേരംകൊണ്ട് താറാവിനെ അകത്താക്കി കടന്നുകളയുകയായിരുന്നു. ഇനി 'മോഷണ'ത്തിനെത്തുമ്പോൾ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ച് കൈയോടെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ഈ കർഷകനും കുടുംബവും. Content Highlight: snakecaught on CCTV
from mathrubhumi.latestnews.rssfeed https://ift.tt/3jfJAkv
via
IFTTT