ന്യൂഡൽഹി: കാർഷിക ബില്ലുകളുടെ പേരിൽ എൻഡിഎ വിട്ട ശിരോമണി അകാലിദൾ മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയി വിഭാവനം ചെയ്ത എൻഡിഎ അല്ല ഇപ്പോഴത്തേതെന്ന് അകാലിദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ ഉറച്ച നിലപാടിൽ മാറ്റം വരുത്താൻമൂന്ന് കോടിയോളം വരുന്ന പഞ്ചാബികളുടെ വേദനയ്ക്കുംപ്രതിഷേധത്തിനുംസാധിക്കുന്നില്ലെങ്കിൽഇത് വാജ്പയിയും ബാദൽ സാഹിബും ചേർന്ന് രൂപം കൊടുത്ത എൻഡിഎ അല്ല. ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയെ മുന്നണി കേൾക്കാൻ തയ്യാറാകുന്നില്ല, രാജ്യത്തെ ഊട്ടുന്നവരുടെ അപക്ഷകളോട് കണ്ണടയ്ക്കുന്നത് പഞ്ചാബിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്.- അവർ പറഞ്ഞു. ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ അകാലിദൾ എൻഡിഎ മുന്നണി ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎയ്ക്കെതിരെ വിമർശനവുമായി ഹർസിമ്രത് കൗർ രംഗത്ത് വ ന്നത്. ഇതോടെ എൻഡിഎയിൽ നിന്ന് പുറത്തുപോകുന്ന മൂന്നാമത്തെ സഖ്യകക്ഷിയാണ് അകാലിദൾ. നേരത്തെ തെലുങ്കുദേശം പാർട്ടു, ശിവസേന എന്നീ പാർട്ടികൾ മുന്നണിബന്ധം ഉപേക്ഷിച്ചിരുന്നു. Content Highlights:Not The NDA Envisioned By Vajpayee Ji, Badal Sahab: Harsimrat Badal
from mathrubhumi.latestnews.rssfeed https://ift.tt/2HDSavH
via
IFTTT