Breaking

Tuesday, September 29, 2020

'ഭാര്യയെ മര്‍ദ്ദിച്ചത് കുറ്റമല്ല, കുടുംബവഴക്കിന്റെ ഭാഗമെന്ന് ന്യായീകരണം'; ഡിജിപിയെ സ്ഥലം മാറ്റി

ഭോപാൽ: ഭാര്യയെ മർദിക്കുകയും അതിന് ശേഷം ഒരു കൂസലുമില്ലാതെ കുടുംബവഴക്കിന്റെ ഭാഗമെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്ത ഡിജിപിക്ക് ഒടുവിൽ സ്ഥാനചലനം.മധ്യപ്രദേശ് ഡിജിപി(പ്രോസിക്യൂഷൻ)പുരുഷോത്തം ശർമയെയാണ് സ്ഥലംമാറ്റിയത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വീഡിയോയിൽ കണ്ടത് കുടുംബ തർക്കത്തിന്റെ ഭാഗമായി സംഭവിച്ചുപോയതാണെന്നും അതൊരു കുറ്റമല്ലെന്നും പുരുഷോത്തം ശർമ ന്യായീകരിക്കാൻ ശ്രമിച്ചത്. സ്ഥിരം വഴക്കുകൂടുന്ന സ്വഭാവമായിരുന്നു തന്റേതെങ്കിൽ ഭാര്യ മുമ്പെതന്നെ പരാതിപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്രമകാരിയായ വ്യക്തിയല്ല, ക്രിമിനലുമല്ല ഈയൊരു സാഹചര്യത്തെ മറികടക്കാൻ കഴിയാതെ പോയത് ദൗർഭാഗ്യകരമായി പോയി. വീട്ടിൽ ക്യാമറ വെച്ചിട്ട് ഭാര്യ തന്നെ ശല്യപ്പെടുത്തുകയായിരുന്നുവെന്നും പുരുഷോത്തം ശർമ അവകാശപ്പെടുന്നു. 32 വർഷമായുള്ള ദാമ്പത്യ ജീവിതത്തിനിടെ 2008ൽ മാത്രമാണ് ഭാര്യ ഒരു പരാതി ഉന്നയിച്ചിരുന്നത്. എന്നാൽ അതിനു ശേഷവും അവർ തന്നോടൊപ്പം താമസിക്കുകയും തന്റെ ചെലവിൽ സഞ്ചരിക്കുകയും സുഖ സൗകര്യങ്ങൾ അനുഭവിക്കുകയും ചെയ്യുന്നത് തുടർന്നിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാളെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. ദേശീയ വനിതാ കമ്മീഷനും ഇയാൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വീഡിയോ അടക്കം പുറത്തുവന്നിട്ടും ഇയാൾക്കെതിരെ കർശന നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് വിമർശനം ശക്തമാണ്. Our Chairperson @sharmarekha has written to @ChouhanShivraj seeking appropriate punishment against Special DG #PurushottamSharma for abusing his wife. Such incidents send a wrong message to the society. @NCWIndia is aware that the senior official has been relieved of his duties. https://t.co/Mv8zd3P4Yy — NCW (@NCWIndia) September 28, 2020 Content Highlights:Madhya Pradesh Cop Justifies Beating Wife On Video, Not Arrested


from mathrubhumi.latestnews.rssfeed https://ift.tt/34bPA7s
via IFTTT