Breaking

Tuesday, September 29, 2020

‘അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച’: എം.പി.മാർക്ക് എം.എൽ.എ.മാരാകണം

തിരുവനന്തപുരം : കോൺഗ്രസിൽ ഉടലെടുത്ത ഭിന്നത അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ പാർലമെന്റ് അംഗങ്ങളായ ചിലർ നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നതും അതിനോട് നേതൃത്വം വിയോജിക്കുന്നതുമാണ് ഭിന്നിപ്പിന്റെ അടിസ്ഥാനം. എ ഗ്രൂപ്പിലെ തർക്കങ്ങളാണ് യു.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് ബെന്നി ബഹനാന്റെ രാജിയിലേക്ക് നയിച്ചതെങ്കിലും പ്രചാരണസമിതി അധ്യക്ഷസ്ഥാനത്തുനിന്നുള്ള കെ. മുരളീധരന്റെ രാജി നേതൃത്വത്തിന് അപ്രതീക്ഷിതമായിരുന്നു. പുനഃസംഘടനയിലെ അതൃപ്തിയും നേതാക്കൾക്കിടയിലുണ്ട്. സംസ്ഥാനഭരണത്തിലേക്ക് യു.ഡി.എഫ്. വന്നേക്കുമെന്ന തോന്നലുണ്ടായതാണ് എം.പി.മാരുടെ നിയമസഭാ മോഹത്തിനു പിന്നിൽ. ജയിച്ചാൽ മന്ത്രിക്കസേരയാണ് ലക്ഷ്യം. എന്നാൽ, എം.പി.മാരാരും നിയമസഭയിലേക്ക് കണ്ണുവെക്കേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. പാർലമെന്റിൽ കോൺഗ്രസ് ദുർബലമായിനിൽക്കുന്ന അവസ്ഥയിൽ എം.പി.മാർ പോകുന്നതിനോട് ഹൈക്കമാൻഡും യോജിക്കില്ല. മാറിമാറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പൊതുവികാരം എതിരാകുമെന്ന ചിന്തയുമുണ്ട്. തർക്കം മുറുക്കി എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം എം.എം. ഹസനായി യു.ഡി.എഫ്. കൺവീനർസ്ഥാനം ഒഴിയണമെന്ന എ ഗ്രൂപ്പിന്റെ നിർദേശത്തിന് ഉടനടി വഴങ്ങാഞ്ഞതാണ് ബെന്നിക്ക് വിനയായതെങ്കിലും തർക്കത്തിന്റെ അടിസ്ഥാനം രണ്ടാംസ്ഥാനത്തെച്ചൊല്ലിയുള്ള എ ഗ്രൂപ്പിലെ ഭിന്നതയാണ്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു. എന്നിവയടക്കം പാർട്ടിക്കുള്ളിലെ ചർച്ചകളിൽ എ ഗ്രൂപ്പിനെ പ്രതിനിധാനംചെയ്തത് പലപ്പോഴും ബെന്നിയായിരുന്നു. സഹായികളായി പി.സി. വിഷ്ണുനാഥും ടി. സിദ്ദിഖും നിന്നു. ഗ്രൂപ്പിലെ മറ്റ് മുതിർന്ന നേതാക്കൾ ഇതിൽ അസ്വസ്ഥരായി. ജനുവരിയിൽ കെ.പി.സി.സി. പുനഃസംഘടന നടന്നപ്പോൾതന്നെ യു.ഡി.എഫ്. കൺവീനർസ്ഥാനം സംബന്ധിച്ചും തീരുമാനമായിരുന്നു. ഒരാൾക്ക് ഒരു പദവിയെന്ന തത്ത്വമാണ് ഇതിന് അടിസ്ഥാനമാക്കിയത്. എന്നാൽ, കെ.പി.സി.സി. വർക്കിങ് പ്രസിഡന്റുമാരായി എം.പി.മാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷും യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഷാഫി പറമ്പിൽ എം.എൽ.എ.യും നിൽക്കുമ്പോൾ ബെന്നിയെ ഒഴിവാക്കുന്നതും ചോദ്യംചെയ്യപ്പെട്ടു. എ ഗ്രൂപ്പിലെ പോര് കനത്തതോടെ കെ.പി.സി.സി. എക്സിക്യുട്ടീവിലേക്കുപോലും ബെന്നിയുടെ പേര് ഗ്രൂപ്പ് നേതൃത്വം നിർദേശിച്ചില്ല. ഇതോടെ ഭിന്നത കൂടുകയായിരുന്നു തിരഞ്ഞെടുപ്പടുക്കുമ്പോൾ ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിനുള്ളിൽ സാധാരണ ഉണ്ടാകുന്ന ഗ്രൂപ്പ് പോര് ആവർത്തിക്കപ്പെടരുതെന്ന വികാരം ഘടകകക്ഷികളിൽ ശക്തമാണ്. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചിട്ടുമുണ്ട്. കെ.പി.സി.സി. ഭാരവാഹികളായി കൂടുതൽപേരെ നിയമിച്ചേക്കും. പലരുടെയും പരാതികളെത്തുടർന്നാണ് കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. Content Highlights: Internal strife in Congress: MPs want to contest as MLAs


from mathrubhumi.latestnews.rssfeed https://ift.tt/33dkk98
via IFTTT