Breaking

Wednesday, September 30, 2020

സര്‍ക്കാരുമായി തര്‍ക്കം, ലുഫ്താന്‍സ ജര്‍മ്മനിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തി

ന്യൂഡൽഹി: ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായി ലുഫ്താൻസ. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 20 വരെയുളള സർവീസുകളാണ് റദ്ദാക്കിയത്. വിമാന സർവീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരുമായുള്ള തർക്കത്തേ തുടർന്നാണ് കമ്പനിയുടെ തീരുമാനം. ഒക്ടോബറിൽ സർവീസ് നടത്താനുള്ള തങ്ങളുടെ അപേക്ഷസർക്കാർ നിരസിച്ചതിനാൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 20 വരെ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയും ജർമനിയും തമ്മിലുള്ള എയർ ബബിൾ ധാരണ പ്രകാരം ആഴ്ചയിൽ 20 സർവീസുകൾക്കാണ് ലുഫ്താൻസയ്ക്ക് അനുമതിയുള്ളത്. എന്നാൽ ഇന്ത്യൻ വിമാനങ്ങൾക്ക് ആഴ്ചയിൽ മൂന്നോ നാലോ സർവീസുകൾക്ക് മാത്രമാണ് അനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇത് ഫലത്തിൽ ലുഫ്താൻസയ്ക്ക് അനുകൂലമാകുകയും ഇന്ത്യൻ വിമാനകമ്പനികൾക്ക് ഗുണകരമല്ലാതാകുകയും ചെയ്യുന്നതായി ഡിജിസിഎ അറിയിച്ചു. ഇതേ തുടർന്ന് ലുഫ്താൻസയ്ക്ക് ആഴ്ചയിൽ പരമാവധി ഏഴ് സർവീസിന് മാത്രമായി അനുമതി ചുരുക്കി. ഇതാണ് ലുഫ്താൻസയെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള റദ്ദാക്കൽ തീരുമാനത്തിനും പിന്നിൽ. പ്രശ്നപരിഹാരത്തിന് സമവായം തേടാനുള്ള ചർച്ചകൾ ഇരുഭാഗത്തുനിന്നും തുടരുന്നുവെന്നാണ് വിവരം. Content Highlights:Lufthansa Cancels India-Germany Flights Till October 20 After Row With Centre


from mathrubhumi.latestnews.rssfeed https://ift.tt/36pOtDQ
via IFTTT