കൊലയാളിയെന്നും മരണകാരിയെന്നും വിളിപ്പേരുള്ളവരാണ് കരസേനയിലെ ഘാതക് കമാൻഡോകൾ. തോക്ക് ഉപയോഗിക്കാതെ ശത്രുവിനെ കീഴ്പ്പെടുത്തുന്നതിൽ വൈദഗ്ധ്യമുള്ളവരാണിവർ. ചൈനയുമായി അടുത്തിടെനടന്ന പോരാട്ടത്തിലും ഇന്ത്യ ഘാതക് കമാൻഡോകളെ നിയോഗിച്ചിരുന്നു. ശത്രുവിന് ഇരട്ടി ആൾനാശമുണ്ടാക്കാനായത് അതുകൊണ്ടാണ്. കരസേനയുടെ എല്ലാ ഇൻഫൻട്രി ബറ്റാലിയനുകളിലും ഒരു 'ഘാതക് പ്ലാറ്റൂൺ' ഉണ്ടാവും. കഠിനമായ ശാരീരികപരീക്ഷണങ്ങൾക്കുശേഷം ഏറ്റവും മികച്ച ശാരീരികക്ഷമതയുള്ളവർക്കാണ് 'ഘാതക്' ആകാൻ അവസരം ലഭിക്കുക. ക്യാപ്റ്റൻ/ ലഫ്റ്റനന്റ് പദവിയിലുള്ള പ്ലാറ്റൂൺ കമാൻഡറടക്കം 20 പേരാണ് സംഘത്തിലുണ്ടാവുക. പരിശീലനം ഇങ്ങനെ :കർണാടകത്തിലെ ബെലഗാവിയിലാണ് പരിശീലനം. തോക്കുകളും പുറത്തു തൂക്കുന്ന ബാഗിൽ 20 കിലോവരെ ഭാരമുള്ള അവശ്യസാധനങ്ങളും ചുമന്ന് 20 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ ഓടിച്ചാകും ശാരീരികക്ഷമത അളക്കുക. വിവിധതരം കൈത്തോക്കുകൾ, യന്ത്രതോക്കുകൾ, എം.ഫോർ കാർബൈൻ, അന്തർവാഹിനി, സ്നൈപ്പർ തോക്കുകൾ എന്നിവയിൽ ആറാഴ്ച വിദഗ്ധ പരിശീലനം. ഹെലികോപ്റ്റർ അക്രമണം, മലനിരകളിലെ പോരാട്ടം, പാറക്കെട്ടുകളിലൂടെയുള്ള കയറ്റം, ശത്രുസങ്കേതങ്ങൾ തകർക്കൽ, അടുത്തുനിന്നുള്ള ഏറ്റുമുട്ടൽ എന്നിവയിലും പ്രത്യേക പരിശീലനം ഉയർന്ന പ്രദേശങ്ങളിലേയും കൊടുംകാടുകളിലേയും യുദ്ധ പരിശീലന കേന്ദ്രങ്ങളിലും കലാപബാധിത പ്രദേശങ്ങളിലും ഘാതക് കമാൻഡോകളെ അയയ്ക്കും, പോരാട്ടങ്ങളിൽ 1999-ലെ കാർഗിൽ യുദ്ധത്തിൽ ടൈഗർ ഹിൽ പിടിച്ചടക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ഘാതക് കമാൻഡോ ഗ്രനേഡിയർ യോഗേന്ദ്ര സിങ് യാദവ് ആയിരുന്നു. 2002 സെപ്തംബർ 9-ന് ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ ദൗത്യത്തിനിടെ ഘാതക് കമാൻഡർ ചന്ദർ ചൗധരി കൊല്ലപ്പെട്ടു. 2016- സെപ്തംബർ 18-ലെ ഉറി ഭീകരാക്രമണത്തിൽ 19 ജവാന്മാരെയാണ് ഘാതക് ബറ്റാലിയന് നഷ്ടമായത്. ഉറി ആക്രമണത്തിനു 11 ദിവസങ്ങൾക്കു ശേഷം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 6-ബിഹാർ, 10-ഡോഗ്ര ബറ്റാലിയനുകളിലെ ഘാതക് കമാൻഡോകൾ പങ്കെടുത്തു. കശ്മീരിൽ 2011-ൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഘാതക് പ്ലാറ്റൂൺ കമാൻഡറായ ലഫ്റ്റനൻറ് നവദീപ് സിങ് ഘാതക് വീരമൃത്യു വരിച്ചു. ആയുധങ്ങൾ ഇൻസാസ് തോക്ക്, എ.കെ.എം. അസാൾട്ട് റൈഫിൾ, പിക മെഷിൻഗൺ, എം4 കാർബൈൻ, ബി.ആൻഡ് ടി. എം.പി.9 സബ് മെഷിൻ ഗൺ, ടി.എ.ആർ.21 അസാൾട്ട് റൈഫിൾ, കാൾ ഗുസ്താവ് റെകോയിൽ-ലെസ് റൈഫിൾ, എസ്.വി.ഡി. ഡ്രാഗുനോവ് സ്നൈപ്പർ റൈഫിൾ വിവിധ രാജ്യങ്ങളിലെ കമാൻഡോകളെ പരിശീലിപ്പിക്കുന്ന ആയോധനകലകൾ ഇന്ത്യ പിക്കി-തിർസിയ-കാലി ചൈന സാൻഡ, ഓറിയന്റൽ സ്വോഡ്, സൗത്ത് ബ്ലേഡ്, നേപ്പാൾ നിപ്പോൺ കാൻ ഐകിഡോ യു.എസ്. ക്രാവ് മാഗ, ജുജുത്സു, ഐകിഡോ, എസ്ക്രിമ, കുങ് ഫു, തയ്ക്കൊണ്ടോ, ഗുസ്തി, കിക്ബോക്സിങ്, ബ്രസീലിയൻ ജിയു-ജിത്സു, കരാട്ടെ, ജൂഡോ ഓസ്ട്രേലിയ കൈനെറ്റിക് ഫൈറ്റിങ് പ്രോഗ്രാം ഇസ്രയേൽ ക്രാവ് മാഗ റഷ്യ സിസ്റ്റെമ ഫിലിപ്പീൻസ് കാലി ദക്ഷിണകൊറിയ തയ്ക്കോണ്ടോ, ക്രാവ് മാഗ തായ്ലാൻഡ് മുവെ ലെർട്രിറ്റ് യു.കെ. ഡിഫൻഡു Content Highlights: Indias Ghatak commandos
from mathrubhumi.latestnews.rssfeed https://ift.tt/3dRxB9g
via
IFTTT