Breaking

Wednesday, July 1, 2020

ചോദിച്ചത് ചികിത്സാ സഹായം; നൽകിയത് സ്വപ്നഭവനം

തൃശ്ശൂർ: ലതയ്ക്ക് ചികിത്സാ സഹായം തേടി ഒരു ഫോൺ വിളിയാണ് ഈ കൂട്ടുകാർക്ക് കിട്ടിയത്. പക്ഷേ ഈ കൂട്ടായ്മ നൽകിയത് സ്വപ്നമന്ദിരം. ഇനി മൂന്നാമത്തെ ഞായറാഴ്ച ലതയ്ക്ക് കൊച്ചുകൂരയിൽനിന്ന് സുന്ദര കോൺക്രീറ്റ് ഭവനത്തിലേക്ക് ചേക്കേറാം. അതിനായുള്ള പണിത്തിരക്കിലാണ് ഈ കൂട്ടുകാർ. മാന്ദാമംഗലം ചെമ്പങ്കണ്ടത്ത് ലത അരയ്ക്കുതാഴെ തളർന്ന് കിടപ്പിലാണ്. നിയന്ത്രിക്കാനാകാത്ത പ്രമേഹവും കടുത്ത വൃക്കരോഗവുമുണ്ട്. കുന്നിൻമുകളിലെ കൊച്ചുവീട്ടിൽനിന്ന് നടവഴിയിലൂടെ അമ്മയെ ചുമന്നാണ് മകൻ സിജോ റോഡിലെത്തിച്ച് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുന്നത്. ഒൻപതാം ക്ലാസിൽ പഠനം നിർത്തി ജീവിതഭാരമേറ്റ സിജോ പെയിന്റിങ് തൊഴിലാളിയാണ്. ഈ കുടുംബത്തിന്റെ അവസ്ഥ കാണിച്ച് ലതയ്ക്കായി ചികിത്സാസഹായം തേടിയാണ് കൂട്ടായ്മയിലെ ഒരാൾക്ക് വിളിയെത്തുന്നത്. രക്തദാതാക്കളുടെ സംഘടനയായ ബി.ഡി.കെ. കേരളയുടെ തൃശ്ശൂർ ഘടകത്തിൽ അംഗങ്ങളാണ് കൂട്ടായ്മയിലെ എല്ലാവരും. ചികിത്സാസഹായം നൽകാനായി ലതയുടെ വീട്ടിലെത്തിയതോടെയാണ് സഹായം വിപുലീകരിക്കാൻ തീരുമാനിച്ചത്. സുരക്ഷിതഭവനം നൽകാനായി ബി.ഡി.കെ. അംഗങ്ങൾ സഹായിച്ചു. റോഡിനോട് ഏറെ അകലെയല്ലാത്ത സ്ഥലത്ത് 501 ചതുരശ്രയടിയിലാണ് പുതിയ വീട് ഒരുങ്ങുന്നത്.കോൺക്രീറ്റിങ് കഴിഞ്ഞു. നാല് ലക്ഷത്തിലേറെ ചെലവായി. കോൺക്രിറ്റിങ്ങും വയറിങ്ങും ഉൾപ്പെടെയുള്ള പണികളെല്ലാം തന്നെ ഇൗ കൂട്ടായ്മയിലെ അംഗങ്ങളാണ് ചെയ്യുന്നത്. അതിനാലാണ് ചെലവ് കുറയുന്നത്. തേപ്പും പെയിന്റിങ്ങും കഴിഞ്ഞാൽ വീട് കൈമാറും. പുതിയവീട്ടിൽനിന്ന് റോഡിലേക്ക് വീൽച്ചെയർ പോകാനുള്ള വഴിയുമൊരുക്കിയിട്ടുണ്ട്. Content Highlights: BDK Kerala build Hom for Latha


from mathrubhumi.latestnews.rssfeed https://ift.tt/31wHaYB
via IFTTT