പാലാ: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിൽ പാലാ നഗരസഭയിലെ ആറ് കേരള കോൺഗ്രസ് അംഗങ്ങൾ ജോസഫിനൊപ്പം പോകുമെന്ന് പരസ്യനിലപാടെടുത്തു. ഇതോടെ പാലാ നഗരസഭയിൽ ജോസ് കെ.മാണി വിഭാഗത്തിന് ഭരണം നിലനിർത്താൻ ഇടത് അംഗങ്ങളുടെ പിന്തുണ വേണ്ടിവരും. നഗരസഭാ ഉപാധ്യക്ഷൻ കുര്യാക്കോസ് പടവൻ, ടോണി തോട്ടം, മുൻ നഗരസഭാധ്യക്ഷ സെലിൻ റോയി, പി.കെ.മധു, ടോമി തറക്കുന്നേൽ, ജോബി വെള്ളാപ്പാണി എന്നിവരാണ് യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ്-17, കോൺഗ്രസ്-മൂന്ന്, ഇടതുപക്ഷം-അഞ്ച്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജോസ് കെ.മാണി വിഭാഗത്തിന് നിലവിൽ 11 അംഗങ്ങളുണ്ട്. കോൺഗ്രസും ജോസഫ് വിഭാഗവും ചേർന്നാൽ യു.ഡി.എഫിന് ഒൻപതുപേരാണുള്ളത്. 26-അംഗ നഗരസഭയിൽ ജോസ് കെ.മാണി വിഭാഗത്തിന് ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങളുടെ കുറവാണുണ്ടായിരിക്കുന്നത്. മുമ്പ് ബി.ജെ.പി. അംഗമായി വിജയിച്ച ബിനു പുളിക്കക്കണ്ടം പാർട്ടിവിട്ടശേഷം സ്വതന്ത്രനാണ്.എന്നാൽ, നഗരസഭയിലെ കേരള കോൺഗ്രസ് കൗൺസിലർമാർ ഒറ്റക്കെട്ടായി ജോസ് കെ.മാണിക്ക് പിന്തുണ നൽകുമെന്ന് കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലൂപ്പടവനും മണ്ഡലം പ്രസിഡന്റ് ആന്റോ പടിഞ്ഞാറെക്കരയും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2BQt8qe
via
IFTTT