Breaking

Wednesday, July 1, 2020

സ്വിസ് ഇ-ബസ് ഇടപാട്: സർക്കാർ മുടക്ക് 2934 കോടി; വാർഷിക നഷ്ടം 540 കോടി

തിരുവനന്തപുരം: സ്വിസ് കമ്പനിയായ ഹെസ്സുമായി ചേർന്ന് വൈദ്യുത ബസ് നിർമിക്കാനുള്ള കരാർ നടപ്പാവുന്നതോടെ സർക്കാരിന് വരുന്നത് കോടികളുടെ സാമ്പത്തിക ബാധ്യത. നിർമാണ യൂണിറ്റ് ഒരുക്കുന്നതിന് കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ സ്ഥലവും സർക്കാർ വിഹിതമായി 2934 കോടി രൂപയും നൽകേണ്ടിവരും. ഇ-ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി. 6000 കോടിയെങ്കിലും നൽകണം. ബസുകൾ ഓടിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് വർഷം 540 കോടിരൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഇതും സർക്കാർ നൽകണം. ചുരുക്കത്തിൽ കോടികളാണ് നഷ്ടം. 2023-ഓടെ 3000 ഇ-ബസുകൾ നിരത്തിലിറക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു പദ്ധതിയിൽ മുതൽമുടക്കാനുള്ള സന്നദ്ധത അറിയിച്ച് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ഹെസ് ഗതാഗത വകുപ്പിന് അപേക്ഷ നൽകുന്നത്. കരട് ധാരണാപത്രവും തയ്യാറാക്കിയായിരുന്നു അപേക്ഷ. വലിയ സാമ്പത്തിക ബാധ്യത വരുന്ന പദ്ധതിയായതിനാൽ ധനവകുപ്പ് ഇതിനെ എതിത്തു. ഇതിനുശേഷം മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് പദ്ധതി ചെലവും സർക്കാരിന്റെ ബാധ്യതയും വിലയിരുത്തിയത്. നാലുവർഷംകൊണ്ട് 3000 ബസുകൾനാലുവർഷം കൊണ്ട് 3000 ബസുകൾ നിർമിക്കാനാണ് ധാരണ. എന്നാൽ, ആദ്യവർഷം 100 ബസ് പൂർണമായി സ്വിറ്റ്‌സർലൻഡിൽനിന്ന് ഇറക്കുമതി ചെയ്യണം. പിന്നീട് ഒരോ വർഷവും ഭാഗികമായി തേവരയിലെ കെ.എസ്.ആർ.ടി.സി. ഭൂമിയിലൊരുക്കുന്ന നിർമാണ യൂണിറ്റിൽവെച്ച് വാഹനഘടകങ്ങൾ കൂട്ടിച്ചേർത്ത് തുടങ്ങാമെന്നാണ് നിർദേശിച്ചിട്ടുള്ളത്. 3000 ബസിന് 5988 കോടിരൂപ ചെലവുവരുമെന്നാണ് വിലയിരുത്തൽ. ഈ ബസുകളെല്ലാം കെ.എസ്.ആർ.ടി.സി. വാങ്ങണം. നിർമിച്ച വാഹനങ്ങൾ കെ.എസ്.ആർ.ടി.സി. വാങ്ങുമെന്ന് ഉറപ്പിക്കുന്നതോടെ സ്വിസ് കമ്പനിക്ക് വിപണിയും ലാഭവും ഉറപ്പാക്കാനാകും.വൈദ്യുത ബസുകൾ നഷ്ടംവൈദ്യുത ബസുകൾ ലാഭകരമല്ലെന്ന് കെ.എസ്.ആർ.ടി.സി. സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കിലോമീറ്ററിന് 24 മുതൽ 26 രൂപവരെയാണ് നഷ്ടം. കണ്ടക്ടറെ ഒഴിവാക്കി മെട്രോ മാതൃകയിൽ കാർഡ് ഏർപ്പെടുത്തിയാൽ നാലുരൂപയെങ്കിലും നഷ്ടം കുറയ്ക്കാനാകും. എന്നാലും, നഷ്ടം 20 രൂപയിൽ കുറയില്ലെന്നാണ് വിലയിരുത്തിയത്. ഇത് നികത്താൻ 540 കോടിരൂപ ഒരു വർഷം അധികമായി സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് നൽകേണ്ടിവരും. ഹരിതനികുതി, പാർക്കിങ് ഫീസ്, പരസ്യനികുതി എന്നിവയിലൂടെ ഈ തുക കണ്ടെത്താമെന്നാണ് നിർദേശിക്കുന്നത്.ഇപ്പോൾ ഒരോവർഷവും 1000 കോടി രൂപ വീതം സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് നൽകുന്നുണ്ട്. ഇതിനു പുറമേയാണ് ഇ-ബസ് വരുന്നതോടെയുള്ള 540 കോടി രൂപയുടെ അധികബാധ്യത. മഹാവോയേജ് എന്ന കമ്പനിയിൽനിന്നും കെ.എസ്.ആർ.ടി.സി പത്ത് വൈദ്യുത ബസുകൾ വാടകയ്ക്ക് എടുത്തിരുന്നു. ഇതും നഷ്ടമാണ്. ഇതിന് പുറമേയാണ് സ്വിസ് ബസ് ഇടപാടിലൂടെ വരുത്താൻ പോവുന്ന കോടികളുടെ ബാധ്യത.


from mathrubhumi.latestnews.rssfeed https://ift.tt/3dMKrpn
via IFTTT