Breaking

Monday, September 2, 2019

കുല്‍ഭൂഷണ്‍ ജാധവിന് ഇന്ന് നയതന്ത്ര സഹായം ലഭ്യമാക്കും

ഇസ്ലാമാബാദ്: ഇന്ത്യൻപൗരൻ കുൽഭൂഷൺ ജാധവിന് നയതന്ത്രസഹായം തിങ്കളാഴ്ച നൽകുമെന്ന്പാകിസ്താൻ. ഞായറാഴ്ചയാണ് പാകിസ്താൻ ഇക്കാര്യം അറിയിച്ചത്.ജാധവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നുമുള്ള അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ ഉത്തരവനുസരിച്ചാണിത്. ചാരപ്രവർത്തനവും ഭീകരവാദവും ആരോപിച്ചാണ് പാക് പട്ടാളക്കോടതി 2017 ഏപ്രിലിൽ ജാധവിനു വധശിക്ഷ വിധിച്ചത്. അറസ്റ്റിലായതിനുശേഷം ജാധവിനു നയതന്ത്രസഹായം അനുവദിക്കാൻ പാകിസ്താൻ തയ്യാറായില്ല. 1963-ലെ വിയന്ന കൺവെൻഷൻ ഉടമ്പടിപ്രകാരം വിദേശരാജ്യങ്ങളിൽ അറസ്റ്റിലാവുന്നയാളുകൾക്കു മാതൃരാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും നിയമസഹായം തേടാനുമുള്ള സൗകര്യം നൽകണം. കുൽഭൂഷണ് ഇതു നിഷേധിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ ഹർജി നൽകി. തുടർന്ന് കേസിൽ പുനർവിചാരണയ്ക്കും ജാധവിനു നയതന്ത്രസഹായം നൽകാനും കോടതി ഉത്തരവിട്ടിരുന്നു. content highlights:will grant consular access to Kulbhushan Jadhav on Monday, says Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2kjzllQ
via IFTTT