കോട്ടയം: രണ്ടില ചിഹ്നം വേണ്ട എന്ന്പറഞ്ഞിട്ടില്ലെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ. വിജയിക്കാൻ പി.ജെ ജോസഫിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കത്തിന്റെ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എം മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന്കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും താൻ അത് അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ ജോസഫിനെ നേരിട്ട് പോയി കാണുകയും പിന്തുണ തേടുകയും ചെയ്യും. യുഡിഎഫിലെ മുതിർന്ന നേതാവാണ് അദ്ദേഹം. പാലായിൽ വിജയിക്കാൻ അദ്ദേഹത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ജോസ് ടോംപറഞ്ഞു. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ആരോടും ആവശ്യമുന്നയിച്ചിരുന്നില്ല. കെ.എം മാണിയുടെ കുടുംബത്തിൽനിന്ന് ഒരാൾ സ്ഥാനാർഥിയാകണമെന്നായിരുന്നു തന്റെ നിലപാട്. നിഷ ജോസ് കെ മാണി തന്നെ സ്ഥാനാർഥി ആകണമെന്നായിരുന്നു അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ചിഹ്നം ജോസഫിന്റെ ഔദാര്യം ആവശ്യമില്ലെന്ന് ജോസ് ടോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിഹ്നം ആവശ്യമില്ലെങ്കിൽ ചിഹ്നം നൽകുന്നത് സംബന്ധിച്ച് ചർച്ചകളുടെ ആവശ്യമില്ലെന്ന് ജോസഫ് പ്രതികരിച്ചിരുന്നു. Content Highlights:jose tom pulikunnel response on election symbol, Pala By Election
from mathrubhumi.latestnews.rssfeed https://ift.tt/2HE2TDk
via
IFTTT