Breaking

Wednesday, September 11, 2019

അമിതമദ്യപാനം; ഒരാൾ മരിച്ചു, രണ്ടുപേർ ചികിത്സയിൽ

ചേർപ്പ്: ആറാട്ടുപുഴ വലിയകോളനിയിൽ അമിതമായി മദ്യപിച്ച സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാട്ടുപുഴ കരോട്ടുമുറി മുടപ്പിലായി സുകുമാരൻ (64) ആണ് മരിച്ചത്. ഒപ്പമുണ്ടായ കൈലാത്ത് ജയൻ, മാങ്ങാറി വീട്ടിൽ പീതാംബരൻ, മൈമ്പിള്ളി അർജുനൻ എന്നിവരെ ആദ്യം തൃശ്ശൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീതാംബരൻ, അർജുനൻ എന്നിവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ജയനെ പിന്നീട് കാണാതായെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ 'ജയന്റെ വീട്ടിലാണ് ഇവർ മദ്യപിച്ചിരുന്നത്. രാവിലെ മുതൽ മദ്യപിച്ചിരിക്കുന്നതിനിടെ വൈകീട്ട് നാലുമണിയോടെ സുകുമാരൻ മരിച്ചു. വില കുറഞ്ഞ രണ്ട് കുപ്പി മദ്യവും അഞ്ച് കുപ്പി ബിയറുമാണ് ഇവർ കഴിച്ചത്. വല്ലച്ചിറയിലെ ബിവറേജസ് ഔട്ട്ലെറ്റിൽനിന്നാണ് വാങ്ങിയത്. രോഗിയായ സുകുമാരൻ അമിതമായി മദ്യപിച്ചതാണ് കാരണമെന്ന് കരുതുന്നു.' ചേർപ്പ് പോലീസ്, ചേർപ്പ് എക്സൈസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: കൊച്ചമ്മിണി. മകൾ: പരേതയായ രമ്യ. മരുമകൻ: പരേതനായ സുധീഷ്. content highlights: Thrissur,death,alcohol


from mathrubhumi.latestnews.rssfeed https://ift.tt/2AdhHo9
via IFTTT