Breaking

Wednesday, September 11, 2019

ഒൻപതുമാസത്തിനിടെ 10 ലക്ഷം യാത്രക്കാർ; കണ്ണൂർ വിമാനത്താവളം ഉയരങ്ങളിലേക്ക്

മട്ടന്നൂർ: പ്രവർത്തനം തുടങ്ങി ഒൻപതുമാസത്തിനിടെ 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ച് കണ്ണൂർ വിമാനത്താവളം. സിംഗപ്പൂരിൽനിന്ന് തിരുവനന്തപുരം വഴി കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പയ്യന്നൂരിലെ ദുർഗ തോട്ടെനാണ് കണ്ണൂരിലെ 10 ലക്ഷാമത്തെ യാത്രക്കാരി. ഇവർക്ക് വിമാനത്താവളത്തിൽ സ്വീകരണവും നൽകി. സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ സതീശൻ തോട്ടെന്റെയും രജനിയുടെയും മകളായ ഒമ്പതാംക്ലാസുകാരി ദുർഗ ചൊവ്വാഴ്ച വൈകിട്ട് 4.10-ന് ഇൻഡിഗോ വിമാനത്തിലാണ് കണ്ണൂരിലെത്തിയത്. സഹോദരൻ ആദിത്യനും ഒപ്പമുണ്ടായിരുന്നു.പയ്യന്നൂരിലെ കുടുംബവീട്ടിൽ ഓണമാഘോഷിക്കാനാണ് കുടുംബമെത്തിയത്. കിയാൽ സീനിയർ ഓപ്പറേഷൻസ് മാനേജർ രാജേഷ് പൊതുവാൾ ദുർഗയ്ക്ക് ഉപഹാരം നൽകി. അഡ്മിനിസ്ട്രേഷൻ ആൻഡ് ലാൻഡ് മാനേജർ ടി.അജയകുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ മണിയറ വേലായുധൻ, ഇൻഡിഗോ എയർലൈൻസ് മാനേജർ ചാൾസ് മാത്യു എന്നിവരും പങ്കെടുത്തു. ഇൻഡിഗോ എയർലൈൻസിന്റെ സ്നേഹോപഹാരവും കുടുംബത്തിന് സമ്മാനിച്ചു. ഉദ്ഘാടനംമുതൽ മാസംതോറും ക്രമമായ വർധനയാണ് കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. പ്രവർത്തനം തുടങ്ങി ആറുമാസം കൊണ്ട് ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂർ വിമാനത്താവളത്തെ കണ്ണൂർ പിന്നിലാക്കിയിരുന്നു. ജൂലായിൽ 2719 രാജ്യാന്തരയാത്രക്കാരും 458 ആഭ്യന്തരയാത്രക്കാരും വർധിച്ചു. content highlights: kannur international airport crosses 1 million passenger milestone


from mathrubhumi.latestnews.rssfeed https://ift.tt/301OuqU
via IFTTT